mehandi new

പുന്നയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പുതിയ വാഹനം വാങ്ങുന്നതിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു

fairy tale

പുന്നയൂർ: കോവിഡ് വ്യാപനം അതിരൂക്ഷമായ പഞ്ചായത്തുകളിൽ ഒന്നായ പുന്നയൂർ പഞ്ചായത്തിൽ നിലവിലുള്ള വാഹനം മാറ്റി പുതിയത് വാങ്ങാനുള്ള ഭരണസമിതി തീരുമാനത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു.

planet fashion

പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധം പഞ്ചായത്ത് അംഗം എം. വി ഹൈദരലി ഉദ്ഘാടനം ചെയ്തു. സി അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തീരദേശ വാസികൾ ഉൾപ്പെടെയുള്ള പഞ്ചായത്തിലെ പാവപ്പെട്ട ജനതക്ക് ഏറെ ആശ്വാസം ലഭിക്കുന്ന ആംബുലൻസ് വാങ്ങുന്നതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചാണ് പുതിയ വാഹനം വാങ്ങാനുള്ള തീരുമാനം. ആംബുലൻസിന്റെ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നതാണ്. വലിയ തുക ചിലവഴിച്ച് എഞ്ചിൻ വർക്ക് ഉൾപ്പെടെ മുഴുവൻ കേടുപാടുകളും തീർത്ത് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇറക്കിയ വാഹനമാണ് മാറ്റി പുതിയത് വാങ്ങാനുള്ള നീക്കം. സർക്കാർ തന്നെ ചിലവ് ചുരുക്കൽ നടപടിയുമായി മുന്നോട്ടു പോകുന്ന ഈ ഘട്ടത്തിൽ പുതിയ വാഹനം വാങ്ങാനുള്ള നടപടി നീതീകരിക്കാനാകാത്തതാണെന്ന് ഉദ്ഘാടനകൻ പറഞ്ഞു.

ഇന്ന് നടന്ന യോഗത്തിൽ ലൈബ്രറി പഞ്ചായത്തിൽ നിന്നും മാറ്റുവാനുമുള്ള തീരുമാനത്തിലും പ്രതിപക്ഷ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി.

പ്രതിഷേധ സമരത്തിൽ പഞ്ചായത്ത്‌ അംഗങ്ങളായ അസീസ്‌ മന്ദലാംകുന്ന്, ടി.വി മുജീബ് റഹ്മാൻ, സുബൈദ പുളിക്കൽ, ജസ്ന ഷജീർ, ഷരീഫ കബീർ, ബിൻസി റഫീഖ് എന്നിവർ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.