പുന്നയൂരിൽ ബുഷറ ഷംസുദ്ധീൻ പ്രസിഡണ്ട്, ഐ പി രാജേന്ദ്രൻ വൈസ് പ്രസിഡണ്ട്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]
പുന്നയൂർ: – ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ബുഷറ ഷംസുദ്ധീനേയും വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ ഐ.പി രാജേന്ദ്രനേയും തിരഞ്ഞെടുത്തു.യു.ഡി.എഫിലെ മുൻധാരണയനുസരിച്ച് പ്രസിഡണ്ടായിരുന്ന കോൺഗ്രസിലെ എം.കെ ഷഹർബാനും വൈസ് പ്രസിഡണ്ടായിരുന്ന മുസ്ലിം ലീഗിലെ ആർ.പി ബഷീറും രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തിരഞെടുപ്പ് നടന്നത്. ഗ്രാമ പഞ്ചായത്ത് ഹാളിൽ രാവിലെ പതിനൊന്നിന് പ്രസിഡണ്ട് തിരഞ്ഞെടുപ്പും ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പും നടന്നു.കോട്ടപടി റജി.ഓഫീസ് അസിസ്റ്റന്റ് റജിസ്ട്രാർ ഷൈജു ചിറ്റിലപ്പിള്ളി വരണാധികാരിയായിരുന്നു.പ്രസിഡണ്ടായി ബുഷറ ഷംസുദ്ധീനെ കോൺഗ്രസിലെ ഐ.പി രാജേന്ദ്രൻ നിർദ്ധേശിച്ചു..കോൺഗ്രസിലെ ടി.എം ഹസ്സൻ പിന്താങ്ങി.വൈസ് പ്രസിഡണ്ടായി ഐ.പി രാജേന്ദ്രനെ കോൺഗ്രസിലെ നഫീസകുട്ടി വലിയകത്ത് നിർദ്ധേശിക്കുകയും മുസ്ലിം ലീഗിലെ ആർ.പി ബഷീർ പിന്താങ്ങുകയും ചെയ്തു.ബുഷറ ഷംസുദ്ധീനും ഐ.പി രാജേന്ദ്രനും പന്ത്രണ്ട് വോട്ടുകൾ വീതം ലഭിച്ചു.പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച സി.പി.എമ്മിലെ സുഹറ ബക്കറിനും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച സി.പി.ഐയിലെ സുമ വിജയനും ഏഴ് വോട്ടുകൾ വീതം ലഭിച്ചു.സി .പി.എമ്മിലെ ഒരംഗം തിരഞ്ഞെടുപിനെത്തിയില്ല. ആകെയുള്ള ഇരുപത് സീറ്റിൽ കോൺഗ്രസ്- ഏഴ്, മുസ്ലിം ലീഗ്- അഞ്ച്,സി.പി.എം-ഏഴ്, സി.പി.ഐ-ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
അനുമോദന യോഗം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഇ.പി കമറുദ്ധീൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. ഉമ്മർ മുക്കണ്ടത്ത്, ആർ.പി ബഷീർ,പി. അലിയാർ, ജില്ലാ പഞ്ചായത്തംഗം ടി.എ അയിഷ, മുൻ പ്രസിഡണ്ടുമാരായ നഫീസകുട്ടി വലിയകത്ത്, എം.കെ ഷഹർബാൻ,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സീനത്ത് അഷ്റഫ്, ഷാജിത അഷ്റഫ്, ആർ.വി അബ്ദുറഹിമാൻ കുട്ടി, കരീം കരിപ്പോട്ടിൽ, പി.കെ ഹസ്സൻ, സി.മുഹമ്മദാലി എന്നിവർ സംസാരിച്ചു. തിരഞെടുക്കപ്പെട്ട പ്രസിഡണ്ട് ബുഷറ ഷംസുദ്ധീൻ, വൈസ് പ്രസിഡണ്ട് ഐ.പി രാജേന്ദ്രൻ എന്നിവർ മറുപടി പ്രസംഗം നടത്തി. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ കെ.കെ കാദർ സ്വാഗതവും വി.സലാം നന്ദിയും പറഞ്ഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.