പുന്നയൂർക്കുളം ജനസഭ ശ്രദ്ധേയമായി

പുന്നയൂർക്കുളം: പരൂർ ഡ്രീം പാലസിൽ നടന്ന പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ജനസഭ ശ്രദ്ധേയമായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി അധ്യക്ഷത വഹിച്ചു. ജനകീയ ആസൂത്രണം 2026 -27 വർഷത്തെ പദ്ധതികൾ രൂപീകരണത്തിന്റെ ഭാഗമായി ആദ്യ ആസൂത്രണ യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിലെ പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാൻ വേണ്ടി ജനസഭ സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് ഷംഷീറ അഷറഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂർ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എച്ച് ആബിദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കുന്നുംകാട്ടയിൽ അബൂബക്കർ, ഷനിതാ അബ്ദുൽ കരീം, സുബൈദ പാലക്കൽ, പഞ്ചായത്ത് മെമ്പർമാരായ അഡ്വക്കേറ്റ് മുഹമ്മദ് റഹീസ്, ദേവകി ശ്രീധരൻ, അനിതാ ധർമ്മൻ, നദീറ ഷെരീഫ്, പുനയൂർക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. ഗോപാലൻ, ആസൂത്രണ സമിതി അംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ, സാമൂഹ്യ സംസ്കാരിക രംഗത്തെ പൗരപ്രമുഖർ, വ്യാപാരി വ്യവസായി മർച്ചന്റ് അസോസിയേഷന്റെ പ്രതിനിധികൾ വനിതകൾ ഉൾപ്പെടെയുള്ള പൊതു ജനം ചർച്ചയിൽ പങ്കെടുത്തു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ പി ധർമ്മൻ സ്വാഗതവും, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ അഷ്കർ അറക്കൽ നന്ദിയും പറഞ്ഞു,

Comments are closed.