പുന്നയൂർ പഞ്ചായത്തിന്റെ അഴിമതി വിജിലൻസ് അന്വേഷിക്കണം – സി എച്ച് റഷീദ്

പുന്നയൂർ: പഞ്ചായത്തിൽ നടന്ന വിവിധ പദ്ധതികളിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച് റഷീദ് ആവശ്യപ്പെട്ടു. യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാറിങ് കഴിഞ്ഞ റോഡുകൾ ആഴ്ച്ചകൾക്കകം പൊളിഞ്ഞത് ഈ അഴിമതിയുടെ ഭാഗമാണ്. മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ പാവപ്പെട്ട ജനങ്ങൾക്ക് പഞ്ചായത്തിൽ ക്യാമ്പ് അനുവദിക്കാതിരുന്നത് പ്രസിഡന്റിന്റെ ധിക്കാരമാണ്. തീരദേശവാസികൾക്ക് പട്ടയവും, വീടിന് നമ്പറും അനുവദിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയിട്ട് നാലര കൊല്ലമായിട്ടും ഒന്നും നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ഐ. പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

എം.വി ഹൈദരലി, ആർ.പി ബഷീർ, ഉമ്മർ മുക്കണ്ടത്ത്, അജിതൻ മച്ചിങ്ങൽ, എം.വി ഷക്കീർ, സി. വി സുരേന്ദ്രൻ, പി. കെ ഹസ്സൻ, സി മുഹമ്മദാലി, ടി. കെ ഉസ്മാൻ, ആർ. വി മുഹമ്മദ്‌കുട്ടി, കാട്ടി അബ്ദുറഹ്മാൻ, കരീം കരിപോട്ടിൽ, നഫീസക്കുട്ടി വലിയകത്ത്, ടി. എ അയിഷ, കെ കമറുദ്ദീൻ, സി ജബ്ബാർ, മൊയ്തീൻഷ പള്ളത്ത്, അസീസ് മന്ദലാംകുന്ന്, എ. വി അലി, ഷർബനൂസ് പണിക്കവീട്ടിൽ, മുനാഷ് മച്ചിങ്ങൽ, ടി. വി മുജീബ് റഹ്മാൻ, റാഷ് മുനീർ, കെ. എം ഷാജഹാൻ, സുബൈദ പുളിക്കൽ, ജസ്‌ന ഷെജീർ, ബിൻസി റഫീഖ്, ഷെരീഫ കബീർ, നസീമ ഹമീദ്, എം.കെ ഷഹർബാൻ, സുബൈദ പാലക്കൽ, അഞ്ജന പൂവത്തിങ്ങൽ, പി.എ നസീർ, ഫൈസൽ കുന്നമ്പത്ത്, എം. കെ. സി ബാദുഷ, നിസാർ മൂത്തേടത്ത് എന്നിവർ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ എം. കുഞ്ഞുമുഹമ്മദ് സ്വാഗതവും മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി അഷ്‌റഫ് നന്ദിയും പറഞ്ഞു.

Comments are closed.