mehandi new

പുന്നയൂര്‍ പഞ്ചായത്തില്‍ മുടങ്ങിക്കിടക്കുന്നത് 73.31 ലക്ഷ രൂപയുടെ പദ്ധതികള്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തില്‍ ആരംഭിച്ച വിവിധ വികസന പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതിനാല്‍ നിഷ്ഫലമായി കെട്ടിക്കിടക്കുന്നത് 73.31 ലക്ഷം.
പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ആലാപ്പാലത്തിനടുത്തുള്ള പൊതു ശ്മശാനത്തില്‍ 53.15 ലക്ഷത്തിന്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച ഗ്യാസ് ക്രിമിറ്റോറിയം, എട്ടാം വാര്‍ഡില്‍ 20 ലക്ഷം അടങ്കലില്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയ പട്ടിക ജാതി വനിത മിനി വ്യവസായ കേന്ദ്രം, ഭവന പദ്ധതിക്കായി സ്ഥലം വാങ്ങല്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് തുടക്കം മുതല്‍ മുടങ്ങിക്കിടക്കുന്നത്. 15 ലക്ഷത്തിന്‍്റെ ലോക ബാങ്കും 19.55 ലക്ഷം ജില്ലാ പഞ്ചായത്തും ബാക്കി സംസ്ഥാന വിഹിതവുമായി മൊത്തം 53.15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ ഉദ്ദേശിച്ച വാതക ക്രിമിറ്റോറിയം തുടക്കം മുതല്‍ പ്രദേശ വാസികളുടെ പ്രതിഷേധത്തത്തെുടര്‍ന്നാണ് നിര്‍ത്തിവെക്കാന്‍ കാരണമായത്. 2014-15 ജനകീയാസൂത്രണ പദ്ധതിയില്‍ തയ്യാറാക്കിയ ക്രിമിറ്റോറിയത്തിന്‍്റെ ശിലാസ്ഥാപന കര്‍മ്മവും കഴിഞ്ഞതാണ്. ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന കരാറില്‍ കോസ്റ്റ് ഫോര്‍ഡ് ഡയറക്ടരുമായി 2015 ജൂലാ 7നാണ് ഒപ്പ് വെച്ചത്. മൊത്തം തുകയുടെ 20 ശതമാനമായ 10.63 ലക്ഷമാണ് അഡ്വാന്‍സായി നല്‍കിയത്. പദ്ധതി മുടങ്ങിയതോടെ ഈ തുകയാണ് മുടങ്ങിക്കിടക്കുന്നത്. ഇതിനുള്ള കരാര്‍ പുതുക്കിയില്ലെന്ന ആക്ഷേപവുമുണ്ട്. എട്ടാം വാര്‍ഡില്‍ എസ്.സി വനിതകള്‍ക്ക് മിനി വ്യവസായ കേന്ദ്രം 2015 മാര്‍ച്ച് 9നാണ് സെക്രട്ടറിയും നിര്‍മ്മിതി കേന്ദ്ര ചെയര്‍മാനും തമ്മിലുള്ള കരാറില്‍ ഒപ്പിട്ടത്. പദ്ധതിയുടെ 20 ശതമാനമായ നാല് ലക്ഷം ആദ്യം അഡ്വാന്‍സായി നല്‍കി. കരാര്‍ പ്രകാരം ഒമ്പത് മാസം കൊണ്ട് തീര്‍ക്കേണ്ട പദ്ധതിക്ക് രണ്ടാമത്തെ ഗഡു 4 ലക്ഷം വീണ്ടും നല്‍കിയിരുന്നു. കരാര്‍ പ്രകാരമുള്ള സമയം കഴിഞ്ഞിട്ട് മാസങ്ങളായിട്ടും കരാര്‍ പുക്കാന്‍ അധികൃതര്‍ ശ്രമിച്ചിട്ടില്ലെന്ന ആക്ഷേംപം ഇവിടെയും ശക്തമാണ്. പട്ടിക ജാതി വനിതകള്‍ക്ക് ഉപയുക്തമാക്കേണ്ടിയിരുന്ന പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തത് അവര്‍ക്ക് ലഭ്യമാകുമായിരുന്ന സ്വയം തൊഴില്‍ സംരഭങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കുന്നതില്‍ പഞ്ചായത്ത് പരാജയപ്പെട്ടെന്ന് ഇത് സംബന്ധമായി വന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. 2013-14 വര്‍ഷത്തില്‍ ഭവന നിര്‍മ്മാണത്തിന് സ്ഥലം വാങ്ങുന്നതിനായി 24 ഗുണഭോക്താക്ക് ഒരു ലക്ഷം രൂപം വീതം 24 ലക്ഷവും അഞ്ച് പേര്‍തക്ക് ഒന്നര ലക്ഷം വീത് ഏഴര ലക്ഷവും പഞ്ചായത്ത് നല്കിയിരുന്നു. ഇതേ രീതിയില്‍ 2014-15 വര്‍ഷത്തിലും എട്ട് പേര്‍ക്ക് ഒരുലക്ഷം വീതം എട്ട് ലക്ഷവും നല്‍കി. മൊത്തം 39.50ലക്ഷമാണ് ഈ പദ്ധതിയില്‍ പഞ്ചായത്ത് ചെലവഴിച്ചത്. എന്നാല്‍ സ്ഥലം വാങ്ങാന്‍ പണം കൈപ്പറ്റിയ ഗുണഭോക്താക്കളിലാരും വീട് വെക്കുകയോ വീട് നിര്‍മ്മിക്കാനാവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിക്കുകയോ ചെയ്തിട്ടില്ല. ഫലത്തില്‍ പഞ്ചായത്ത് പദ്ധതി വെറുതയായി. നിര്‍മ്മാണം നടക്കാത്തതിനാല്‍ മുടങ്ങിയ മേല്‍ പദ്ധതികള്‍ കൂടാതെ വിവിധ ആവശ്യങ്ങള്‍്കകായി ചാവക്കാട് പുന്നയൂര്‍ക്കുളം കെ.എസ്.ഇ.ബികളിലായി പഞ്ചായത്തിന്‍്റെ 15.81ലക്ഷം രൂപ കെട്ടിക്കിടക്കുന്നുണ്ട്. ഇതില്‍ 2.20 മാത്രമാണ് പുന്നയൂര്‍ക്കുളത്ത് ഉള്ളത്. 2010-11, 2012-13 വര്‍ഷം വരെ തെരുവ് വിളക്കുകള്‍ക്കു മീറ്റര്‍ സ്ഥാപിക്കല്‍, ലൈന്‍ നീട്ടല്‍ തുടങ്ങിയ പദ്ധതികള്‍ക്കായാണ് ഈ പണം ഡപ്പോസിറ്റ് ചെയ്തത്. പദ്ധതി പൂര്‍ത്തിയാക്കാനുള്ള നടപടി ഇനിയും ആരംഭിച്ചിട്ടില്ല. മികച്ച പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന ഗ്രാമ പുരസ്കാരമായ നിര്‍മ്മല്‍ ഗ്രാമ പുരസ്കാരത്തിന് ലഭിച്ച അഞ്ച് ലക്ഷം രൂപയും കെട്ടിക്കിടക്കുകയാണ്. 2010 ഫിബ്രുവരിയിലാണ് അത് ലഭിച്ചത്. മാര്‍ഗ രേഖയനുസരിച്ച് ശുചിത്വവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍്കകായാണ് ഈ തുക ചെലവാക്കേണ്ട്. 15-ാം വാര്‍ഡിലെ പഞ്ചവടി വെസ്റ്റിലും 18-ാം വാര്‍ഡിലെ നായാടി കോളനിയിലും ടോയ്ലെറ്റ് സമുച്ചയം നിര്‍മ്മിക്കാനായി നിര്‍ദ്ദേശമുണ്ടായിട്ടും തുടര്‍നടപടിയുണ്ടായിട്ടില്ല. മൊത്തം ഈ വകയില്‍ 73.31 ലക്ഷമാണ് വെറുതെ മുടങ്ങിക്കിടക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരനക്കവുമില്ല.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.