തിരുവളയന്നൂർ സ്‌കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

വടക്കേകാട് : തിരുവളയന്നൂർ സ്‌കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. പ്രമുഖ ബഹിരാകാശ സാങ്കേതിക സ്ഥാപനമായ ‘സ്‌കൈറൂട്ട്’ നിർമ്മിച്ച ‘വിക്രം 1’ റോക്കറ്റിന്റെ ഏവിയോണിക്‌സ് മേധാവി ലിന്റ് തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.റോക്കറ്റ് സാങ്കേതികവിദ്യ, ശാസ്ത്രരംഗത്തെ പുതിയ സാധ്യതകൾ, ‘വിക്രം 1’ റോക്കറ്റിന്റെ സവിശേഷതകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ചോദിച്ച സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പി.ടി.എ. പ്രസിഡന്റ് ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജിഷ, സ്റ്റാഫ് സെക്രട്ടറി ജയ, മറ്റ് അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.




Comments are closed.