mehandi new

പുന്നയൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമാക്കുന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: പുന്നയൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമാക്കുന്നതിൻറെ ഭാഗമായി കെ.വി അബ്ദുൽ ഖാദർ എം.എൽ.എയുടെ സാന്നിധ്യത്തിൽ ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരും പഞ്ചായത്ത് ജന പ്രതിനിധികളും യോഗം ചേർന്നു. ആയുർവേദം, ഹോമിയോ വിഭാഗങ്ങളൊഴികെ നിലവിലെ ഒ.പിയുൾപ്പടെ എല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിക്കാൻ തീരുമാനമായി.
എടക്കഴി‍യൂരിൽ പ്രവർത്തിക്കുന്ന പുന്നയൂർ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം മൂന്ന് മാസം മുമ്പാണ് സംസ്ഥാന സർക്കാർ കുടുംബ കേന്ദ്രമാക്കി ഉയർത്തിയത്. ഇതിൻറെ ഭാഗമായി നിയമിച്ച ഒരു ഡോക്ടർ നേരത്തെ ചുമതലയിലുണ്ട്. ഇത് കൂടാതെ ഒരു സ്റ്റാഫ് നഴ്സിനെ കൂടി നിയമിക്കുമെന്ന് കെ.വി അബ്ദുൽ ഖാദർ എം.എൽ.എ വ്യക്തമാക്കി. ആശുപത്രി നവീകരണങ്ങൾക്കായി 14 ലക്ഷം രൂപ സംസ്താനആരോഗ്യ വകുപ്പ് അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ആശുപത്രി വളപ്പിൽ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒ.പി വിഭാഗം, ഫാർമസി, കാഷ്വാലിറ്റി എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. പുതിയ കെട്ടിടത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ഹോമിയോ വിഭാഗം, ഹോമിയോ ഫാർമസി എന്നിവ പകരം പഴയ കെട്ടിടത്തിലേക്കും മാറ്റും. മധ്യഭാഗത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ വിഭാഗവും കുത്തിവെപ്പ് വിഭാഗവും പുതിയ കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. നിലിവിലെ ആയുർവേദ വിഭാഗം അതുപോലെ തുടരും. പുതിയ കെട്ടിടത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ലാബ്, വയോധികർക്ക് വിശ്രമിക്കാനുള്ള സ്ഥലം, പെയിൻ ആൻറ് പാലിയേറ്റീവ് എന്നിവ അവിടെ തന്നെ തുടരാനും തീരുമാനിച്ചിട്ടുണ്ട്.
കെ.വി അബ്ദുൽ ഖാദർ എം.എൽ.എക്കു പുറമെ പഞ്ചായത്ത് പ്രസിഡൻറ് നഫീസക്കുട്ടി വലിയകത്ത്, വൈസ് പ്രസിഡൻറ് ആർ.പി ബഷീർ, സ്ഥിരം സമിതി അധ്യക്ഷരായ ഷാജിത അഷറഫ്, ഐ.പി രാജേന്ദ്രൻ, പഞ്ചായത്തംഗം സുമാ വിജയൻ, എൻ.ആർ.എച്ച്.എം ജില്ലാ പ്രൊജക്റ്റ് മാനേജർ ഡോ.സതീശൻ, വടക്കേക്കാട് സാമൂഹ്യാ രോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീനിവാസൻ, പുന്നയൂർ മെഡിക്കൽ ഓഫീസർ ഡോ.ടി.ജി നിത, എൻ.ആർ.എച്ച്.എം ജില്ലാ അസി.എഞ്ചിനീയർ മിനി, ജില്ലാ നിർമ്മിത കേന്ദ്രം എഞ്ചിനീയർ ബോസ്കോ, പുന്നയൂർ പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഇൻസ്പെക്ടർ ടി.ആർ രജിത് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Unani banner ad

Comments are closed.