പുന്നയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
പുന്നയൂർ : റീ ബിൽഡ് കേരള പദ്ധതി പ്രകാരം പുന്നയൂർ എടക്കര സെൻ്ററിൽ 1300 ച. അടി വിസ്തീർണ്ണത്തിൽ ഇരുനിലയിൽ നിർമ്മാണം പൂർത്തീകരിച്ച പുന്നയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ നിർവ്വഹിച്ചു.
ഗുരുവായൂർ എം.എൽ.എ. എൻ.കെ അക്ബർ അദ്ധ്യക്ഷത വഹിച്ചു.
വില്ലേജ് ഓഫീസിന് സൗജന്യമായി സ്ഥലം അനുവദിച്ച പരേതനായ ചക്കിയാംപറമ്പിൽ മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം മകൻ ഹനീഫയെ ആദരിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസ്രിയ മുസ്ത്താക്കലി, പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി.സുരേന്ദ്രൻ, ജില്ല പഞ്ചായത്ത് മെമ്പർ റഹീം വീട്ടിപ്പറമ്പിൽ, ബ്ലോക്ക് മെമ്പർ ജിസ്ന ലത്തീഫ്, വാർഡ് മെമ്പർ ഷരീഫ കബീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി. സമീർ, കെ. എം. ഷർഹബീൽ, മുനാഷ് മച്ചിങ്ങൽ, പി. വി. ജാബിർ, മോഹനൻ ഈച്ചിത്തറ, ബാദുഷ പടിഞ്ഞാപ്പുറത്ത്, സി. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജ്യണൽ എഞ്ചിനീയർ എ. എം. സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. അഡീഷണൽ ജില്ല മജിസ്ട്രേറ്റ് ടി. മുരളി സ്വാഗതവും തഹസിൽദാർ ടി. കെ. ഷാജി നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർ കെ. എസ് അനിൽകുമാർ, വില്ലേജ് ഓഫീസർ പി. വി. ഫൈസൽ, വില്ലേജ് ജീവനക്കാരായ പി. എസ് താജുദ്ദീൻ, കെ. സമീർ മുഹമ്മദ്, സി. ഷംനാസ്, വില്ലേജ് തല ജനകീയ സമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
Comments are closed.