mehandi new

കെട്ടുങ്ങൽ തങ്ങൾപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

fairy tale

പുന്നയൂർക്കുളം : സംസ്ഥാന ഹാർബർ എൻജിനീയറിങ് വകുപ്പ് തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടുങ്ങൽ തങ്ങൾപ്പടി റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓൺലൈൻ വഴിയാണ് മന്ത്രി ഉദ്ഘാടനം നിർവഹച്ചത്. കേരളത്തിലെ തീരദേശ മേഖലയുടെ സാമൂഹിക പശ്ചാത്തല വികസനം ലക്ഷ്യമിട്ടു കൊണ്ട് സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് തീരദേശ റോഡുകളുടെ പുനരുദ്ധാരണ നവീകരണ പദ്ധതി. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി 71.80 ലക്ഷം രൂപ ചിലവഴിചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. 

planet fashion

ശിലാഫലകം അനാച്ഛാതന ചടങ്ങിന് ശേഷം കെട്ടുങ്ങൽ തങ്ങൾ പടി പാലത്തിന് പരിസരത്ത് വെച്ച് നടത്തിയ പരിപാടി പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ സ്വാഗതം പറഞ്ഞു. ഹാർബർ എൻജിനീയറിങ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഗായ കെ പി വൈ റിപ്പോർട്ട് അവതരിപ്പിച്ചു.   വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആറു പേരെ ചടങ്ങിൽ ആദരിച്ചു.

പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ മാരായ ആലത്തയിൽ മൂസ, പ്രേമാ സിദ്ധാർത്ഥൻ, ബിന്ദു ടീച്ചർ, വാർഡ് മെമ്പർമാരായ ശോഭ പ്രേമൻ, സജിത ജയൻ, ചേറ്റുവ ഹാർബർ എൻജിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സാലി വി ജോർജ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാംസ്കാരിക സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Macare 25 mar

Comments are closed.