തെക്കൻ പാലയൂരിൽ പെരുമ്പാമ്പിനെ പിടികൂടി

പാലയൂർ : തെക്കൻ പാലയൂരിൽ പെരുമ്പാമ്പിനെ പിടികൂടി. സൈനുദ്ധീൻ കാദറിന്റെ വീട്ടു വളപ്പിൽ നിന്നാണ് 10 അടിയോളം വലിപ്പമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. ഇലക്ഷൻ വർക്കിന്റെ ഭാഗമായി വാർഡിൽ ഉണ്ടായിരുന്ന യു ഡി എഫ് പ്രവർത്തകരാണ് റോഡിൽ നിന്ന് പാമ്പ് സൈനുദ്ധീൻ കാദറിന്റ വീട്ടുവളപ്പിലേക്ക് പോവുന്നത് കണ്ടത്.

യു ഡി എഫ് പതിമൂന്നാം വാർഡ് സ്ഥാനാർഥിയായ ആരിഫ് പാലയൂർ, ഗുരുവായൂർ ബ്ലോക്ക് സെക്രട്ടറി അനീഷ് പാലയൂർ, അൻസിൽ കെ എസ്, റഫീഖ് ചിക്കിങ്, സിയാൻ മാളിയേക്കൽ, ഷെരീഫ് എ എച്ച്, ജനീഷ് സി എം, മുഹമ്മദ് ഹിസാൻ എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ ഇന്നലെ രാത്രി തന്നെ എരുമപ്പെട്ടി ഫോറെസ്റ്റ് ഓഫീസിൽ നേരിട്ട് കൈമാറി.

Comments are closed.