mehandi new

പെൺ സുഹൃത്തിന്റെ ക്വട്ടേഷൻ – യുവാവിനെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ

fairy tale

പുന്നയൂർക്കുളം: പെൺ സുഹൃത്തിന്റെ ക്വട്ടേഷനിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കാണിപ്പയ്യൂർ മാന്തോപ്പ് നരിയംപുള്ളി വീട്ടിൽ ഫൈസലി(35)നെയാണ് വടക്കേക്കാട് ഇൻസ്പെക്ടർ എം.കെ. രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

planet fashion

കഴിഞ്ഞമാസം മൂന്നുനായിരുന്നു കേസിനാസ്പദമായ സംഭവം. വടക്കേക്കാട് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സഹപ്രവർത്തകനായ മാവേലിക്കര സ്വദേശിയെ മർദ്ദിക്കാൻ ക്വട്ടേഷൻ നൽകിയത്. യുവാവിനെ ആക്രമിച്ച ശേഷം  ഒളിവിൽ പോയ പ്രതിയെ കോഴിക്കോട് തിരുവമ്പാടിയിൽ നിന്നാണ് വടക്കേക്കാട് എസ്ഐ ഗോപിനാഥൻ, എഎസ്ഐ രാജൻ, സിപിഒമാരായ റോഷൻ, ഡിക്സൺ, പ്രതീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Macare 25 mar

Comments are closed.