mehandi new

ചാവക്കാട് നഗരസഭയിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരംഭിച്ചു

fairy tale

ചാവക്കാട്: നഗരസഭയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സീനിയർ വെറ്ററിനറി സർജൻ ഡോ. ജി. ഷർമിള നേതൃത്വം നൽകി.

ആദ്യ ഘട്ടം 2022 സെപ്റ്റംബർ 14 മുതൽ 23 വരെ വിവിധ കേന്ദ്രങ്ങളിലായി നഗരസഭയിലെ 32 വാർഡുകളിലെയും വളർത്തുനായകൾക്കും പൂച്ചകൾക്കുമുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കും. ലൈസൻസ് എടുക്കാത്തവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നഗരസഭയിൽ ഹാജരാക്കി മുഴുവൻ വളർത്തുമൃഗങ്ങൾക്കും ലൈസൻസ് നിർബന്ധമായും എടുക്കേണ്ടതാണ്. ചാവക്കാട് നഗരസഭ പരിധിയിലെ മുഴുവൻ വളർത്തുമൃഗങ്ങൾക്കും പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തി വെപ്പ് അടിയന്തിരമായി നൽകുവാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. വളർത്തുമൃഗങ്ങൾക്കുള്ള വാക്‌സിനേഷൻ പരിപാടി പൂർത്തിയാക്കി രണ്ടാം ഘട്ടത്തിൽ തെരുവ് നായ്ക്കൾക്കുള്ള കുത്തിവെപ്പ് നൽകുന്നതിനുള്ള കർമ്മപരിപാടി നഗരസഭ തയ്യാറാക്കിയിട്ടുണ്ട്. തുടർന്ന് സർക്കാർ നിർദ്ദേശാനുസരണം മൃഗാശുപത്രി കേന്ദ്രീകരിച്ച് കെട്ടിട നിർമ്മാണം നടത്തി എ.ബി.സി പ്രോഗ്രാം കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് ചെയ്യർപേഴ്സൺ അറിയിച്ചു.

ചാവക്കാട് മൃഗാശുപത്രി മുഖേന ഈ വർഷം ഇതുവരെ നനൂറിലധികം വളർത്തുമൃഗങ്ങൾക്ക് പേവിഷത്തിനെതിരെയുള്ള പ്രതിരോധ കുത്തി വെപ്പ് നൽകി കഴിഞ്ഞിട്ടുള്ളതാണ്.
ഉദ്ഘാടനചടങ്ങിൽ കൗൺസിലർമാരായ പി. കെ. രാധാകൃഷ്ണൻ, ഫൈസൽ കാനാമ്പുള്ളി എന്നിവരും സന്നിഹിതരായിരുന്നു.

25,26 ,27 വാർഡുകളിലെ വളർത്തുമൃഗങ്ങൾക്ക് മൃഗാശുപത്രിയിൽ വെച്ച് പ്രതിരോധ കുത്തിവെപ്പ് നൽകി. തുടർന്നുള്ള ദിവസങ്ങളിൽ താഴെ പറയും പ്രകാരം ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.

15.09.22 ന് 100-ാം നമ്പര്‍ അംഗന്‍വാടി പരിസരത്ത്
വാർഡ് – 1 (09.30 -10.30) രണ്ടാം വാര്‍ഡ് കമ്മ്യൂണിറ്റി സെന്‍റര്‍ പരിസരത്ത് വെച്ച്
വാർഡ് -2 (10.30 -11.30) – വാർഡ് -31 (11.30 -1.00 )

16.09.22 ന് ജി.എം.എല്‍.പി സ്കൂള്‍,കുഞ്ചേരിയിൽ വെച്ച് വാർഡ് 3 (09.30 -10.30), വാർഡ് 4 (10.30 -11.30)
പുന്ന സ്കൂള്‍ പരിസരത്ത് വെച്ച്
വാർഡ് 5 (11.30 -12.30) വാർഡ് 6 (12.30 -1.30)

17.09.22 ന് മുതുവട്ടൂര്‍ വായനശാലയിൽ വെച്ച് വാർഡ് 7 (09.30 -10.30) 8-ാം വാര്‍ഡ് അംഗന്‍വാടി പരിസരത്ത് വെച്ച്
വാർഡ് 8 (10.30 -11.30) 9-ാം വാര്‍ഡ് അംഗന്‍വാടി പരിസരത്ത് വെച്ച്
വാർഡ് 9 (11.30 -12.30)

19.09.22 ന് ഹോസ്പിറ്റല്‍ റോഡ് ജംഗ്ഷനിൽ വെച്ച് വാർഡ് 10 (09.30 -10.30) വാർഡ് 15 (10.30 -11.30)
സുപ്രിയ കൗണ്‍സിലറുടെ വീടിന്റെ പരിസരത്ത് വെച്ച് വാർഡ് 13 (11.30 -12.30 )
വാർഡ് 14 (12.30 -1.30 )

20.09.22 ന് മൃഗാശുപത്രിയിൽ വെച്ച് വാർഡ് 18 (09.30 -10.30), വാർഡ് 19 (10.30 -11.30 ) വാർഡ് 24 (11.30 -12.30 )
21.09.22 ന് പാലയൂര്‍ പപ്പട കമ്പനിക്ക് സമീപത്തായി വാർഡ് 11 (09.30 -10.30) പാലയൂര്‍ പള്ളിക്ക് പുറക് വശത്ത്
വാർഡ് 12 (10.30 -11.30) 116-ാം നമ്പര്‍ അംഗന്‍വാടി പരിസരം. വാർഡ് 16 (11.30 -12.30) വിചാര ക്ലബ്ബ് പരിസരം. വാർഡ് 17 (12.30 -1.30)

22.09.22 ന് ജി.എഫ്.യു.പി സ്കൂളിൽ
വാർഡ് 29 (09.30 -10.30)
വാർഡ് 30 (10.30 -11.30 ) ഹെല്‍ത്ത് സെന്‍റര്‍ പരിസരത്ത്. വാർഡ് 28 (11.30 -12.30) വാർഡ് 32 (12.30 -1.30 )

23.09.22 ന് ചാപ്പറമ്പ് സ്കൂള്‍ പരിസരത്ത് വാർഡ് 20 (09.30 -10.30) വാർഡ് 21 (10.30 -11.30) ബീച്ച് റോഡ് നഗരസഭ ലൈബ്രറി പരിസരത്ത് വാർഡ് 22 (11.30 -12.30)
വാർഡ് 23 (12.30-01.30).

Royal footwear

Comments are closed.