മഴ; തോടും തടാകവും ചളിക്കുണ്ടും ഒറ്റ ഫ്രെയിമിൽ-തുടരും

ചാവക്കാട് : അശാസ്ത്രീയ നിർമ്മാണം ഒരൊറ്റ മഴയിൽ ദേശീയ പാത തോടും തടാകവും ചളിക്കുണ്ടുമായി മാറി. തിങ്കളാഴ്ച രാത്രി പെയ്ത മഴയിലാണ് ദേശീയപാതക്ക് നിമിഷംകൊണ്ട് രൂപമാറ്റം സംഭവിച്ചത്. ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ തിരുവത്ര, എടക്കഴിയൂർ, അകലാട്, മന്നലാംകുന്ന്, അണ്ടത്തോട് മേഖലകളിൽ യാത്രക്കാർ ദുരിതത്തിലായി. തിരുവത്രയിലെ വെള്ളക്കെട്ടിൽ പെട്ട് പല വാഹനങ്ങളും പണിമുടക്കി. എഞ്ചിനിൽ വെള്ളം കയറിയതിനെ തുടർന്ന് കോഴിക്കോട് സ്വദേശിയുടെ കാർ വഴിയിൽ കിടന്നു. പ്രധാന ഹൈവേയിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ സർവീസ് റോഡിലൂടെയാണ് ഗതാഗതം.

ഇനിയും ടാറിങ് നടത്തിയിട്ടിലാത്ത വെഹികിൾ അണ്ടർ പാസ്സേജുകൾ മഴയിൽ തടാകമായി. റോഡ് നിർമ്മാണത്തിന് കൊണ്ടുവന്ന ചെമ്മണ്ണ് ഒലിച്ചിറങ്ങി പലയിടത്തും റോഡ് ചളിക്കുണ്ടായി. നാട്ടുകാർ രംഗത്തിറങ്ങിയാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.
അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു പരിഹാര നടപടിയും ഉണ്ടാകുന്നില്ല. കഴിഞ്ഞ മഴക്കാലത്തുണ്ടായ ദുരിതങ്ങൾ അതിശക്തമായി ഇത്തവണയും തുടരും.

Comments are closed.