മഴ : ചാവക്കാട് നഗരത്തില്‍ വെള്ളക്കെട്ട് – കടകളിലേക്ക് വെള്ളം കയറി

ചാവക്കാട്: രാത്രി പെയ്തമഴയില്‍ ചാവക്കാട് നഗരത്തില്‍ എനാമാവ് റോട്ടില്‍ കാല്‍ മുട്ടോളം വെള്ളക്കെട്ടുയര്‍ന്നു. പരിസരത്തുള്ള കടകളിലേക്ക് വെള്ളം കയറി. കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയ കാനനിര്‍മ്മാണം അശാത്രീയമെന്നാക്ഷേപം.
കഴിഞ്ഞ വര്‍ഷമുണ്ടായതിനു സമാനമായാണ് ഇത്തവണയും വെള്ളകെട്ടുയര്‍ന്നത്. റോഡിന്‍്റെ ഇരുവ വശത്തുമുള്ള കടകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ ആറ് മാസം മുമ്പ് ആരംഭിച്ച കാന നവീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയത്ത്. മഴ പെയ്യുമ്പോള്‍ കെട്ടിടങ്ങളില്‍ നിന്നുള്ള വെള്ളം റോഡിലത്തെിയാല്‍ സമീപത്തുള്ള കാനകളിലേക്ക് വെള്ളമിറങ്ങാത്തതാണ് വെള്ളക്കെട്ടുയരാന്‍ കാരണമെന്നാണ് സമീപത്തെ വ്യാപാരികളുടെ ആക്ഷേപം. കാനമൂടിയ സ്ളാബുകളില്‍ ചെറിയ ദ്വാരങ്ങള്‍ മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. ഈ ദ്വാരങ്ങള്‍ അടഞ്ഞതാണ് വെള്ളമിറങ്ങാന്‍ തടസ്സമായത്. ചാവക്കാട് ട്രാഫിക് ജങ്ഷന്‍ മുതല്‍ ബൈപ്പാസ് ജംങ്ഷന്‍ വരേയുള്ള ഭാഗത്താണ് റോഡ് വെള്ളക്കട്ടിലായത്.

Comments are closed.