mehandi new

രാജലക്ഷ്മി അമ്മയുടെ സപ്തതി ആഘോഷം ഫെബ്രുവരി 3,4,5 തിയ്യതികളില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ജീവകാരുണ്യപ്രവര്‍ത്തകയും ആത്മീയ പ്രഭാഷകയുമായ  പുന്നകളത്തില്‍ രാജലക്ഷ്മി അമ്മയുടെ സപ്തതി ആഘോഷം ഫെബ്രുവരി 3,4,5 തിയ്യതികളില്‍ വിവിധ പരിപാടികളോട ആഘോഷിക്കുമെന്ന്  ആഘോഷകമ്മിറ്റി രക്ഷാധികാരി മോഹന്‍ദാസ് ചേലനാട്, ജനറല്‍ കവീനര്‍ പി യതീന്ദ്രദാസ്, കണ്‍വീനര്‍മാരായ എം ബി സുധീര്‍, ഇ വി ശശി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച്ച പുന്ന കോലറമ്പത്ത് കളരിപറമ്പില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചോസ് ദിനേശന്‍ നമ്പൂതിരിപ്പാട് ദീപം തെളിയിക്കുതോടെ പരിപാടികള്‍ക്ക് തുടക്കമാകും. സിനിമാ നടന്‍ ശിവജി ഗുരുവായൂര്‍ സൗഹ്യദ സംഗമം ഉദ്ഘാടനം ചെയ്യും. കരുണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ ബി സുരേഷ്, കവി രാധാക്യഷ്ണന്‍ കാക്കശേരി, ചാവക്കാട് എസ് ഐ എം കെ രമേഷ്, പി കെ അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും. പുന്ന പ്രദേശത്തെ 80 വയസിനു മുകളില്‍ പ്രായമുള്ള വയോധികരെ വേദിയില്‍ ആദരിക്കും. നൂറിലേറെ നിര്‍ധനര്‍ക്ക് വസ്ത്രം വിതരണംചെയ്യും. സപ്തതി സ്മാരകമായി നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും നടക്കും. സമ്മേളനശേഷം വിവിധ കലാപരിപാടികളും അരങ്ങേറും. ശനിയാഴ്ച്ച രാവിലെ എട്ട് മുതല്‍ ഒന്നുവരെ നാരായണീയ പാരായണവും ഉച്ചയ്ക്ക് അന്നദാനവുമുണ്ടാകും. ഞായറാഴച്ച രാവിലെ 10 ന് ഭജന, ഭക്തിഗാനമേള, പിറാള്‍ സദ്യ എന്നിവയുമുണ്ടാകും. സമര്‍പ്പണ ഭക്തിയുടെ സര്‍വ്വകാല നിദര്‍ശനമായും ജാതിമതചിന്തകള്‍ക്കതീതമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതയായും രാജലക്ഷ്മിയമ്മ പുന്നയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.