ഗുരുവായൂര്‍: ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുള്‍ ഖാദറിനെ വര്‍ഗ്ഗീയമായി ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗുരുവായൂരിലെ ജനതയോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സിപിഐ എം ന്റെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ പ്രതിഷേധ സംഗമം നടത്തി. സിപിഐ എം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിലും പൊതുയോഗത്തിലും ഇതര രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തു. തഹാനി ജംഗ്ഷനനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ശേഷം കിഴക്കെ നടയില്‍ നടന്ന പൊതുയോഗം സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എം ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി.
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി സുമേഷ്. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സുരേഷ് വാര്യര്‍, പി കെ സൈതാലിക്കുട്ടി, ഇ പി സുരേഷ്‌കുമാര്‍, ആര്‍ വി ഷെരീഫ്, കെ മോഹന്‍ദാസ്, ജി കെ പ്രകാശ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം സി സുനില്‍കുമാര്‍ സ്വാഗതവും ഷീജ പ്രശാന്ത് നന്ദിയും പറഞ്ഞു.