ചാവക്കാട്: ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. റേഷന്‍ വ്യാപാരികള്‍ക്ക് ജീവിക്കാന്‍ വേണ്ട അര്‍ഹമായ വേതനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന ധര്‍ണ്ണ ജില്ലാ സമരസമിതി കവീനര്‍ ടി എ ഗോപി ഉദ്ഘാടനം ചെയ്തു.
കെ.ഡി.വീരമണി അധ്യക്ഷനായി. ഇ വി ഗോപാലകൃഷ്ണന്‍, ഉമ്മര്‍ മുക്കണ്ടത്ത്, ജോസ് നാട്ടിക, എം പി മുജീബ്, വി രാജീവ്, പി പി കരുണന്‍, അച്യുതന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.