mehandi new

ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രാഫി ഒരുമനയൂരിന്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള  സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്‌ക്കാരത്തിനായി ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. 20151 – 6 കാലയളവിലെ പഞ്ചായത്തിന്റെ പ്രവര്‍ത്തനമികവാണ് പഞ്ചായത്തിനെ രണ്ടാം സ്ഥാനത്തിന് അര്‍ഹമാക്കിയത്. കേരള പഞ്ചായത്ത് രാജ് നിയമം അനുശാസിക്കു വിധം ഗ്രാമസഭകള്‍ നടത്തല്‍, സര്‍ക്കാരും മറ്റ് സ്ഥാപനങ്ങളും അനുവദിച്ച  ഫണ്ടുകള്‍ നൂറ് ശതമാനം ചെലവഴിക്കല്‍, സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍ കൃത്യമായി അനുവദിക്കുക, വിവിധ കമ്മറ്റികള്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുക, കുടുംബശ്രീ, ആശ്രയ, ജാഗ്രതസമിതി, വികസന സമിതി, അയല്‍ക്കൂ’ങ്ങള്‍ എന്നിവ നടപ്പിലാക്കിയത് തുടങ്ങിയവ പരിഗണിച്ചാണ് അവാര്‍ഡ്. 2015-16ലെ കേന്ദ്രസര്‍ക്കാരിന്റെ രാജീവ്ഗാന്ധി പഞ്ചായത്ത് ശാക്തീകര അഭിയാന്‍ അവാര്‍ഡിനും പഞ്ചായത്തിന് നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച രണ്ടാമത്തെ സെക്രട്ടറിയായി ഒരുമനയൂര്‍ പഞ്ചായത്ത് സെക്രട്ടറി ഇ.എ. രാജനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.