പ്രകൃതിയെ വായിക്കുക – എൽ എഫ് കോളേജ് റീഡിങ്ങ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് ലൈബ്രറി റീഡിങ് ക്ലബ്
എഴുത്തുകാരനും അധ്യാപകനുമായ റാഫി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ വായിക്കുക പ്രപഞ്ചത്തെ വായിക്കുക എന്നതും റീഡിങ് ന്റെ ഭാഗമാകണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. കണ്ടൽ കാടുകളെ കുറിച്ചും അദ്ദേഹം ജിദ്യാർത്ഥികളുമായി സംവദിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ. ജീസ്മ തെരേസ് അധ്യക്ഷത വഹിച്ചു.

ഡോ. ജോയ്സിലറ്റ്, അഞ്ജന സതീഷ് കുമാർ, അഫ്രീൻ ജമാൽ, ഗോപിക നായർ, ആഷിഫ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുസ്തകാവലോകനവും ഷോർട്ട് ഫിലിം പ്രദർശനവും ഉണ്ടായി.

Comments are closed.