Header

പുതുക്കിപ്പണിത ചൊവ്വല്ലൂര്‍ ജുമാമസ്ജിദ് തുറന്നുകൊടുത്തു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: പുതുക്കിപ്പണിത ചൊവ്വല്ലൂര്‍ ജുമാമസ്ജിദ് ബുധനാഴ്ച തുറന്നുകൊടുത്തു. വൈകീട്ട് നാലിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയശേഷം പള്ളിയുടെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. സമ്മേളനത്തില്‍ മഹല്ല് പ്രസിഡന്റ് കെ.വി. അബ്ദുള്‍ മജീദ്ഹാജി അധ്യക്ഷനായി. എന്‍.എം. മുത്തു, കെ.എച്ച്. ഇക്ബാല്‍, ഹുബീഷ് ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം പ്രഭാഷണം നടത്തി. മഹല്ല് ഖത്തീബ് ഹാഫീസ് മുഹമ്മദ് സ്വഫ്വാന്‍ റഹ്മാനിയുടെ നേതൃത്വത്തില്‍ ദുആ നടത്തിയശേഷമായിരുന്നു സമ്മേളനം.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി ഏഴിന് മതപ്രഭാഷണങ്ങള്‍ നടക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എം.എല്‍.എ. മുഖ്യാതിഥിയാകും. പി.എ. ബഷീര്‍ ഫൈസി ആനക്കര അനുഗ്രഹപ്രഭാഷണം നടത്തും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.