പുന്നയൂർക്കുളം: കനോലി കനാൽ അണ്ടത്തോട് ഭാഗത്ത് അറവുമാലിന്യങ്ങൾ നിറഞ്ഞുകിടക്കുന്നു. മേഖലയിൽ മാലിന്യം തള്ളുന്നത് പതിവായെന്ന് പരിസരവാസികൾ പറയുന്നു. മാലിന്യങ്ങൾ ദുർഗന്ധം വമിച്ച് പുഴുക്കൾ നിറഞ്ഞ അവസ്ഥയാണ്. ജനവാസം കുറവുള്ള ഭാഗങ്ങളിലാണ് രാത്രിയിൽ പ്ലാസ്റ്റിക് ചാക്കുകളിലായി മാലിന്യം തട്ടുന്നത്‌. നേരം വെളുക്കുമ്പോഴേക്കും മാലിന്യമെല്ലാം ജനവാസപ്രദേശങ്ങളിലേക്ക് ഒഴുകിയെത്തും. അണ്ടത്തോട് പാലം, പൂഴിക്കുന്ന്, തങ്ങൾപ്പടി, കെട്ടുങ്ങൽ, പനന്തറ, മന്ദലാംകുന്ന് എന്നിവിടങ്ങളിലാണ് മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നത്.  കനോലി കനാലിന് പുറമേ റോഡരികിലും മാലിന്യം നിറയുന്ന അവസ്ഥയുണ്ട്. കഴിഞ്ഞ ദിവസം പാപ്പാളി സ്‌കൂളിന് സമീപവും മന്ദലാംകുന്ന് പാലം റോഡിലും കുണ്ടിച്ചിറ പാലം റോഡിലും മാലിന്യം തള്ളിയിരുന്നു.