mehandi new

ജനപ്രതിനിധികൾക്ക് സ്വീകരണവും ഉപഹാര സമർപ്പണവും നടത്തി

fairy tale

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്നും വിജയിച്ച  മുഴുവൻ യു ഡി എഫ് ജനപ്രതിനിധികൾക്കും കടപ്പുറം പഞ്ചായത്ത്  13-ാം വാർഡ് മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും ഉപഹാരസമർപ്പണവും നടത്തി. മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് സി.എച്ച്. റഷീദ്  ഉദ്ഘാടനം നിർവഹിച്ചു. അഞ്ചങ്ങാടി ലീഗ് സ്ക്വയറിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് പ്രസിഡണ്ട് ടി ആർ കാദർ  അധ്യക്ഷത വഹിച്ചു.   മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് സി.എ. മുഹമ്മദ് റഷീദ് മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി പി. കെ ബഷീർ മുഖ്യപ്രഭാഷണം നടത്തി.

planet fashion

കടപ്പുറം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻ്റ് ബി.കെ. സുബൈർ തങ്ങൾ, ജനറൽ സെക്രട്ടറി പി എം മുജീബ്,  സേതു മുഹമ്മദ് പോക്കാക്കില്ലത്ത്,   പ്രവാസ ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് സി.ബി.എ. ഫത്താഹ്, വനിതാ ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സാലിഹ ഷൗക്കത്ത്, എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട് ശനാഹ് ഷറഫുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം മനാഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീഷ്മ ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആർ കെ ഇസ്മായിൽ, വി എം സാഹിദ്, സി വി മുരളീധരൻ, കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന ബഷീർ, കടപ്പുറം ഗ്രാമപഞ്ചായത്തിൽ നിന്നും ജനപ്രതിനിധികളായ പഞ്ചായത്ത് അംഗങ്ങൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഉയർന്ന മാർക്കോടെ എൽഎൽബി ബിരുദം നേടിയ അഡ്വക്കേറ്റ് മിഹാദ്, ഹാഫിള് മുഹമ്മദ് അയാസ്, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിസ്ട്രി വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ കെ കെ മുഹമ്മദ് ഹാഷിം എന്നിവരെ ചടങ്ങിൽ ആദരിച്ചു.

മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ടി ആർ ഇബ്രാഹിം, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എ കെ ഫൈസൽ, പി എ അബ്ദുൽ ഹമീദ്, പണ്ടാരി മുഹമ്മദുണ്ണി, പി ബിരുമോൻ, പി കെ ഷറഫുദ്ദീൻ, പഴൂർ റസാക്ക്, ലത്തീഫ് അറക്കൽ, പി കെ അലി, യൂത്ത് ലീഗ് വാർഡ്‌ പ്രസിഡന്റ് പി എസ് ഷാജഹാൻ, സെക്രട്ടറി ടി എം സഹലബത്ത്  തുടങ്ങിവർ സംബന്ധിച്ചു. വാർഡ് ജനറൽ സെക്രട്ടറി സി കെ സിദ്ദീഖ് സ്വാഗതവും ട്രഷറർ സി ഷാഹുൽഹമീദ് നന്ദിയും പറഞ്ഞു.

Comments are closed.