കണ്ണിക്കുത്തി തോടിന്റെ പുനരുദ്ധാരണം- റവന്യു മന്ത്രിക്ക് എം എൽ എ നിവേദനം നൽകി

ചാവക്കാട്, ഒരുമനയൂർ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇതുവഴി സാധിക്കും

ചാവക്കാട് : ചാവക്കാട് ഒരുമനയൂർ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടി കണ്ണിക്കുത്തി തോടിന്റെ പുനരുദ്ധാരണം അടിയന്തിരമായി നടത്തണമെന്നും, അതിനായി കണ്ണികുത്തി തോട് സർവ്വേ നടത്തണമെന്നും ആവശ്യപെട്ട് ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബർ റവന്യു വകുപ്പ് മന്ത്രി കെ. രാജന് നിവേദനം നൽകി.
സർവ്വേ നടത്തി തോടിന്റെ പുണരുദ്ധാരണം നടത്തണമെന്നത് ദീർഘകാലത്തെ ആവശ്യമായിരുന്നു. സർവ്വേ നടത്തുന്നതോടു കൂടി തോട് സംരക്ഷിച്ചു നിലനിർത്താനും ചാവക്കാട് ഒരുമനയൂർ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനും സാധിക്കും.
അടിയന്തിര പ്രാധാന്യത്തോടെ വിഷയം പരിഗണിക്കുമെന്ന് നിവേദനം സ്വീകരിച്ചു മന്ത്രി പറഞ്ഞു. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും സന്നിഹിതനായിരുന്നു.

Comments are closed.