mehandi new

ഹയർസെക്കൻഡറി അധ്യാപക നിയമനം : സെറ്റ് യോഗ്യത ഇളവ് ഭാഗികമായി പിൻവലിച്ചു

fairy tale

തിരുവനന്തപുരം :  ഹൈസ്‌കൂള്‍ തലത്തില്‍ 10 വര്‍ഷം സര്‍വീസുള്ളവർക്ക് ഹയര്‍സെക്കന്‍ഡറി അധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കാന്‍ “സെറ്റ്‌’ യോഗ്യത വേണ്ടെന്ന വ്യവസ്ഥ ഭാഗികമായി പിന്‍വലിച്ചു. ഇനി ‘സെറ്റ്‌” യോഗ്യതയുള്ള അധ്യാപകരും അനധ്യാപകരും ഇല്ലെങ്കിൽ മാത്രമേ 10 വര്‍ഷത്തെ സര്‍വീസിന്റ അടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കു സ്ഥാനക്കയറ്റം നല്‍കു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മിനിസ്റ്റീരിയൽ സ്റ്റാഫും ലാബ്‌ അസിസ്റ്റന്റുമാരുമാണ്‌ അനധ്യാപക വിഭാഗത്തിൽ സ്ഥാനക്കയറ്റത്തിന്‌ അര്‍ഹതയുള്ളവര്‍.

സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചപ്പോള്‍ ‘സെറ്റ്‌’ യോഗ്യതയുള്ളവര്‍ കുറവായിരുന്ന സാഹചര്യത്തിലാണ്‌ ഹൈസ്കൂള്‍ അധ്യാപകര്‍ക്കുയോഗ്യതയില്‍ ഇളവു നല്‍കിയിരുന്നത്‌. എന്നാല്‍, നിലവില്‍ സെറ്റ്‌ യോഗ്യതയുള്ളവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്‌. ഇത്തരത്തില്‍ ഇളവു നല്‍കി നിയമനം നല്‍കുന്നത്‌ അധ്യാപന നിലവാരത്തില്‍ ഇടിവു വരുത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്‌. ഇതനുസരിച്ച്‌ കേരള വിദ്യാഭ്യാസ ചട്ടങ്ങളിലും (കെഇആര്‍) ഭേദഗതി വരുത്തും.

planet fashion

Comments are closed.