mehandi new

റെഡ് അലേർട്ട് – ചാവക്കാട് കനോലി കനാലിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രളയം 27 പേരെ രക്ഷപ്പെടുത്തി

fairy tale

ചാവക്കാട് : കേരളത്തിലെ പ്രളയ – ഉരുൾപ്പൊട്ടലുകളിൽ തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് പരിധിയിലെ കനോലി കനാലിൽ സംഘടിപ്പിച്ച മോക്ക് ഡ്രിൽ ശ്രദ്ധേയമായി. മഴ കൂടിയതിന്റെ അടിസ്ഥാനത്തിൽ കനോലി കനാലിലെ വെള്ളം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം  റെഡ് അലർട്ട് പ്രഖ്യാപിച്ചുവെന്ന ഫയർ ഫോഴ്സ്സിന്റെ മുന്നറിയിപ്പോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.

planet fashion

തുടർന്ന് വെള്ളപൊക്ക സാധ്യത മുന്നിൽ കണ്ട്   പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. വെള്ളത്തിൽ പെട്ട് പോയ സമീപവാസികളെ തുരുത്തിൽ നിന്ന് ഡിങ്കി ബോട്ട് ഉപയോഗിച്ച് ഫയർ ഫോഴ്സും സിവിൽ ഡിഫെൻസും ചേർന്ന് രക്ഷപ്പെടുത്തി പോലീസ് വാഹനങ്ങളിൽ മണത്തല ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. നഗരസഭാ വാഹനവും ചാവക്കാട് താലൂക്ക് ആംബുലൻസും മെഡിക്കൽ ടീമും സ്ഥലത്തെത്തി. ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കുന്നതും അവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതും കൃത്യതയോടെ അവതരിപ്പിച്ചു.

27 പേരെയാണ് ദുരന്തത്തിൽ അകപെട്ടതായി അവതരിപ്പിച്ചത്. അതിൽ 19 പേരെ തുരുത്തുകളിൽ നിന്നും വെള്ളത്തിൽ മുങ്ങിപ്പോയ 6 പേരെയും രക്ഷപ്പെടുത്തി. വെള്ളത്തിൽ അകപെട്ട രണ്ട് പേരുടെ മൃതദേഹം കരയ്ക്കെത്തിക്കുന്നവിധവും അവതരിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെ ആരംഭിച്ച രക്ഷാപ്രവർത്തനം രണ്ട് മണിക്കൂർ  നീണ്ടു നിന്നു. അപ്രതീക്ഷിതമായി വരുന്ന പ്രളയത്തെ എങ്ങനെ സധൈര്യം നേരിടാമെന്നും വിവിധ രക്ഷാപ്രവർത്തന രീതികളെക്കുറിച്ചും മോക്ഡ്രിലിലൂടെ ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ദുരന്ത നിവാരണ സേന മോക്ഡ്രില്ലിലൂടെ ലക്ഷ്യമിട്ടത്. ഫയർഫോഴ്സ്, സിവിൽ ഡിഫെൻസ്, പോലീസ്, മെഡിക്കൽ ടീം എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് രക്ഷാദൗത്യം നടത്തിയത്.

ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, എസിപി കെ എ തോമസ്, ചാവക്കാട് ഇൻസ്പെക്ടർ വിപിൻ വേണുഗോപാൽ, ചാവക്കാട് താലൂക്ക് തഹസിൽദാർ ടി കെ ഷാജി, ഡെ. തഹസിൽദാർ കെ എസ് അനിൽകുമാർ, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സി കെ കൃഷ്ണ സാഗർ, സിവിൽ ഡിഫെൻസ് ടീം, സ്കൂബാ ടീം, ആപ്ത മിത്ര, എം ആർ രാമൻ സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ, ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിലെ അഞ്ചിടങ്ങളിൽ ഇന്ന് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.
ഇന്ന് രാവിലെ 9.30 മുതൽ കേന്ദ്ര, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിലാണ് മോക്ക് ഡ്രില്ലുകൾ നടന്നത്. മുകുന്ദപുരം താലൂക്കിൽ പടിയൂർ പഞ്ചായത്തിലെ ചുള്ളിപ്പാലം, തൃശൂർ താലൂക്കിലെ കോർപ്പറേഷൻ കീഴിലുള്ള പള്ളിക്കുളം, ചാവക്കാട് താലൂക്കിൽ ചാവക്കാട് കനോലി കനാൽ, ചാലക്കുടി താലൂക്കിൽ മുൻസിപ്പാലിറ്റി പരിധിയിലെ ആറാട്ടുകടവ്, കുന്നംകുളം താലൂക്കിൽ മുൻസിപ്പാലിറ്റി പരിധിയിലെ ചാട്ടുകുളം എന്നിവിടങ്ങളിലായാണ് മോക്ക് ഡ്രിൽ നടത്തിയത്.

Ma care dec ad

Comments are closed.