mehandi banner desktop
Chavakkad online

റെഡ് അലെർട്; തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Ft

തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മെയ്‌ 30 ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ്‌ 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

Jan oushadi

കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ്‌ 30 ന് തൃശൂർ ജില്ലയിൽ റെഡ് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.

Comments are closed.