mehandi new

ശക്തമായ കാറ്റിനു സാധ്യത മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

fairy tale

ചാവക്കാട് : കേരള – ലക്ഷദ്വീപ് തീരത്ത്‌ നവംബർ 15 നും, വടക്കൻ കേരള തീരത്ത് നവംബർ 16 വരെയും, കർണാടക തീരത്ത് നവംബർ 15 മുതൽ 18 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കു ആൻഡമാൻ കടലിൽ ഉള്ള ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമർദ്ദം (well marked low pressure) ആകാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു നവംബർ 18 ഓടെ മധ്യ പടിഞ്ഞാറ് -തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ എത്തി തെക്ക് ആന്ധ്രാ പ്രദേശ്- വടക്കു തമിഴ് നാട് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.

Mss conference ad poster

തെക്ക് കിഴക്കൻ അറബികടലിലെ ചക്രവാതചുഴിയും കർണാടക – തമിഴ്നാടിനു മുകളിൽ നിലനിന്നിരുന്ന ചക്രവാതചുഴിയും ഒരുമിച്ച് ചേർന്നു വടക്കൻ കേരളത്തിനും കർണാടകക്കും സമീപം മധ്യ കിഴക്കൻ-തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴിയായി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറുനുള്ളിൽ ഇത് ഗോവ – മഹാരാഷ്ട്ര തീരത്ത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാൻ സാധ്യത.

ഫോട്ടോ : മുന്നറിയിപ്പുള്ള സമുദ്രമേഖല അടയാളപ്പെടുത്തിയ ഭൂപടം

പുറപ്പെടുവിച്ച സമയം 15/11/2021, 01.00 PM

planet fashion

Comments are closed.