mehandi banner desktop
Chavakkad online

ചമ്മന്നൂർ ജിഎംഎൽപി സ്കൂളിൽ ചെണ്ടുമല്ലി കൃഷി

Ft

പുന്നയൂർക്കുളം: പുന്നയൂർകുളം പഞ്ചായത്തിലെ കൃഷിഭവൻ വിതരണം ചെയ്ത ചെണ്ടുമല്ലി തൈകൾ ചമ്മന്നൂർ ജി.എം.എൽ.പി. സ്കൂളിൽ നട്ടുപിടിപ്പിച്ചു. വാർഡ് മെമ്പർ അഡ്വ. മുഹമ്മദ് റയീസ് പരിപാടി ഉദ്ഘാടനം ചെയ്ത് തൈ നട്ടു.ഓണത്തോടനുബന്ധിച്ച് പൂക്കൾ വിളവെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ പരിസരത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് തൈകൾ നട്ടുപിടിപ്പിച്ചത്. കൃഷിയോടുള്ള താൽപര്യവും പരിസ്ഥിതി സംരക്ഷണ ബോധവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.സ്റ്റാഫ് സെക്രട്ടറി അശ്വതി ടീച്ചർ, ഗോപിക ടീച്ചർ, സരിത ടീച്ചർ, ബുഷറാബി ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും പൂന്തോട്ട പരിപാലന രീതികളെക്കുറിച്ചും അധ്യാപകർ ബോധവത്കരണം നടത്തി.ഓണത്തിന് ആവശ്യമായ പൂക്കൾ സ്വന്തമായി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം വിദ്യാർത്ഥികളിൽ ഏറെ ആവേശം സൃഷ്ടിച്ചതായി അധ്യാപകർ പറഞ്ഞു.

Jan oushadi

Comments are closed.