തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കാം – തൃശൂര്‍ ജില്ല അദാലത്ത് ആഗസ്റ്റ് 13 ന് തൃശൂര്‍ ടൗണ്‍ ഹാളില്‍

ചാവക്കാട് : സംസ്ഥാന സര്‍ക്കാറിന്‍റെ മൂന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്‍റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ല തദ്ദേശസ്വയംഭരണ സ്ഥാപന അദാലത്ത് ആഗസ്റ്റ് 13 ന് തൃശൂര്‍ ടൌണ്‍ ഹാളില്‍ വെച്ച് നടത്തുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കുന്നതിലേക്കാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തിലേക്കുള്ള അപേക്ഷകള്‍ https://adalat.lsgkerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലെ സിറ്റിസണ്‍ ലോഗിന്‍ മുഖേന സമര്‍പ്പിക്കാവുന്നതാണ്. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍
1. കെട്ടിട നിര്‍മ്മാണം – അനുമതികള്‍
2. വ്യാപാര- വാണിജ്യ- സേവന ലൈസന്‍സുകള്‍
3. ജനന- മരണ – വിവാഹ രജിസ്ട്രേഷന്‍
4. നികുതികള്‍
5. ഗുണഭോക്തൃപദ്ധതികള്‍
6. പദ്ധതി നിര്‍വ്വഹണം
7. പെന്‍ഷനുകള്‍
8. മാലിന്യ സംസ്കരണം
9. പൊതുസൌകര്യങ്ങള്‍
10. ആസ്തികളുടെ (റോഡുകളുടെയും കെട്ടിടങ്ങളുടെയും) പരിപാലനം
11. സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യക്ഷമത
പൊതുജനം ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എന്‍.കെ അക്ബര്‍ എം.എല്‍.എ. അറിയിച്ചു.

Comments are closed.