mehandi new

മതപ്രഭാഷണം

fairy tale

ചാവക്കാട് : എടക്കഴിയൂര്‍ നാലാംകല്ല് തന്‍വീറുല്‍ ഇസ്‌ലാം മദ്രസയുടെ ആത്മീയവും ഭൗതീകവുമായ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള മതപ്രഭാഷണം  ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായി  നാലാംകല്ലില്‍ തൊഴിയൂര്‍ ഉസ്താദ് നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഞായര്‍  വൈകീട്ട് ഏഴിന് അയ്യൂബ് മാന്നാനി കൊല്ലം ഇബിലീസിന്റെ കൊടി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും .  തിങ്കള്‍  രാത്രി ഏഴിന്  നൗഷാദ് ബാഖവി ചിറയിന്‍കീഴ് നന്ദിയുള്ള അടിമ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. വിപൂലീകരിച്ച മദ്രസ ഉദ്ഘാടനം വിവിധ തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഇതിന്റെ ഭാഗമായി നടത്തും. അകലാട് ഇസ്‌ലാമിക് സെന്ററിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു . അകലാട് ഇസ്‌ലാമിക്ക് സെന്റര്‍ പ്രസിഡന്റ് ഹംസ ഹാജി അകലാട്, അബ്ദുള്‍ഗഫൂര്‍ അല്‍ഖാസിമി, ഷബീര്‍ കുന്നത്ത്, സുലൈമാന്‍ പെരുമ്പുള്ളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Macare 25 mar

Comments are closed.