ഉത്തമ സമുഹസൃഷ്ടിക്ക് നവോത്ഥാനം അനിവാര്യം – കെ എൻ എം ചാവക്കാട് മണ്ഡലം സമ്മേളനം

ചാവക്കാട് : കെഎൻ എം (കേരള നദ് വത്തുൽ മുജാഹിദീൻ ) ചാവക്കാട് മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി ഇ ഐ മുജീബ് ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചു വരുന്ന ലഹരിയും അശാന്തി നിറഞ്ഞ അന്തരീക്ഷവും രാജ്യത്തിൻ്റെ ശാപമാണെന്നും സുസ്ഥിരവും വികസിതവുമായ സമാധാന അന്തരീക്ഷത്തിൽ മാത്രമേ ഒരു ഉത്തമ സമൂഹ സൃഷ്ടി സാധ്യമാവുകയുള്ളു അതിന് നവോത്ഥാന പ്രകിയ മാത്രമാണ് പരിഹാരം എന്നും അദ്ദേഹം പറഞ്ഞു. നവോത്ഥനം പ്രവാചക മാതൃക എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചാവക്കാട് മണ്ഡലം സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് മുഹമ്മദലി ശിഫാസ് ആധ്യക്ഷ്യത വഹിച്ചു. ഷൗകത്ത് തിരുവത്ര, ഷെഹീർ സലഫി, ആദിൽ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഐ എസ് എം സംസ്ഥാന ഉപാധ്യക്ഷൻ അഹ്മദ് അനസ് മൗലവി, ബാദുഷാ ബാഖവി, മുഹമ്മദലി തച്ചമ്പാറ, ചുഴലി സ്വലാഹുദ്ദീൻ അയ്യൂബി എന്നിവർ വിവിധ വിഷയങ്ങളിൽ ക്‌ളാസ്സെടുത്തു. സെക്രട്ടറി അഷ്റഫ് വെങ്കിടങ്ങ് സ്വാഗതവും. ട്രഷറർ അബ്ദുൽ കരീം നന്ദിയും പറഞ്ഞു

Comments are closed.