mehandi banner desktop
Chavakkad online

മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 42 -ാം വാർഷികം – ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

Ft

ചാവക്കാട് : മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 42 -ാം വാർഷികപൊതുയോഗവും എൻ വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. കൂർക്കപറമ്പിൽ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എം ജി ജയരാജ് അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളായ മുള്ളത്ത് കുഞ്ഞിമോൻ, കാർത്യായനി എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനം മധു നെടിയെടത്ത്, എൻ വി വിനി, കെ എസ് ചിത്ര എന്നിവർ ചേർന്ന് നിർവഹിച്ചു. സെക്രട്ടറി ഈ സി രാജേഷ് റിപ്പോർട്ടും ട്രഷറർ കെ കെ സുരേഷ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. പി എം മനോജ്‌, രാജൻ കുറുമ്പൂർ, ശൈലജ രവീന്ദ്രൻ, ലീന കുട്ടൻ, ബിജു നരിയംപുള്ളി, രതി സുരേഷ് എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.