mehandi banner desktop
Chavakkad online

മദ്റസകളിൽ സ്മാർട്ട് ക്ലാസ്റൂം അനിവാര്യം: ബഷീർ ഫൈസി ദേശമംഗലം

Ft

ചാവക്കാട്: സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രവർത്തക സമിതി യോഗം ചാവക്കാട് കെ കെ മാൾ കോൺഫറൻസ് ഹാളിൽ നടന്നു. ആധുനിക കാലഘട്ടത്തിൽ ദീനി പഠനം വിദ്യാർത്ഥികൾക്ക് സ്വായത്തമാക്കാനും ആസ്വാദകരമാവാനും മദ്റസകളിൽ സ്മാർട്ട് ക്ലാസ് റൂം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് സമസ്ത തൃശൂർ ജില്ല വർക്കിംഗ് സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം അഭിപ്രായപ്പെട്ടു. സമസ്ത കേരള മദ്റസ മാനേജ്മെൻറ് അസോസിയേഷൻ തൃശ്ശൂർ ജില്ല പ്രവർത്തക സമിതി യോഗം ചാവക്കാട് കെ.കെ മാൾ കോൺഫ്രൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Jan oushadi

എസ് കെ എം എം എ ജില്ലാ പ്രസിഡണ്ട് ത്രീസ്റ്റാർ കുഞ്ഞുമുഹമ്മദ്  അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ഷഹീർ ദേശമംഗലം ആമുഖ പ്രഭാഷണം നിർവഹിച്ചു. സംസ്ഥാന കൗൺസിൽ സിംല ഹസൻ പന്നിത്തടം, ജില്ലാ ഭാരവാഹികളായ കെ.എസ്.എം. ബഷീർ, സൈനുദ്ദീൻ നാട്ടിക, മുജീബ് പാലയൂർ, ഇബ്രാഹിംകുട്ടി അഴീക്കോട്,  അബ്ദുൽ ഖാദർ മതിലകം, പ്രവർത്തക സമിതി അംഗങ്ങളായ അബ്ദുള്ള കോയ തങ്ങൾ എടക്കഴിയൂർ, അബ്ദുസ്സലാം തൃശൂർ, ഷാജഹാൻ പാലപ്പള്ളി, അബൂബക്കർ മാസ്റ്റർ കേച്ചേരി, അക്ബർ വെട്ടുകാട്, അലി ചേർപ്പ്, അബ്ദുൽ ഖാദർ കൊരട്ടിക്കര, അബൂ അണ്ടത്തോട്, മുസ്തഫ പള്ളത്ത്, ശരീഫ് ചിറക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Comments are closed.