mehandi banner desktop
Chavakkad online

വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ചാവക്കാട് താലൂക്ക് റവന്യൂ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി

Ft

ചാവക്കാട് : മൂന്ന് പതിറ്റാണ്ട് കാലം ചാവക്കാട് താലൂക്ക് ഓഫീസിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത് തഹസിൽദാർമാരായി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോയി സേവനത്തിൽ നിന്നും ഈ മാസം വിരമിക്കുന്ന കെ എസ് അനിൽകുമാർ, എം ജി ജോസഫ് എന്നിവർക്ക് ചാവക്കാട് താലൂക്ക് റവന്യൂ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. വിരമിക്കുന്ന കെ എസ് അനിൽകുമാർ നിലവിൽ കുന്നംകുളം ലാൻഡ് റിഫോംസ്  സ്പെഷ്യൽ തഹസിൽദാരും,  എം ജി ജോസഫ്  കൊടുങ്ങല്ലൂർ ഭൂരേഖ തഹസിൽദാരുമാണ്.

Jan oushadi

ചാവക്കാട് നഗരസഭ സമ്മേളനശാലയിൽ ചേർന്ന  യാത്രയയപ്പ് സമ്മേളനം നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ശ്രീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.   കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ചാവക്കാട് തഹസിൽദാർ എം കെ കിഷോർ ഉപഹാര സമർപ്പണവും അനുമോദനവും നടത്തി. ഗായകനും ചിത്രകാരനുമായ എങ്ങണ്ടിയൂർ കാർത്തികേയൻ ഗാന- ചിത്രാഞ്ജലി അവതരിപ്പിച്ചു. 

കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടിപി ഫർഷാദ്, റിട്ടയേഡ് തഹസിൽദാർ കെ പ്രേംചന്ദ്, ഡെപ്യൂട്ടി തഹസിൽദാർ പി വി ഫൈസൽ,  സ്പെഷ്യൽ തഹസിൽദാർ സി എസ് രാജേഷ്,  പുഞ്ച സ്പെഷ്യൽ ഓഫീസർ കെ ജി പ്രാൺസിങ്, സീനിയർ സൂപ്രണ്ട് സി ആർ ജാസൻ, റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർമാരായ കെ കെ തിലകം, കെ ആനന്ദൻ, ടി ബ്രീജ കുമാരി, പി വി രാംദാസ്, ഡെപ്യൂട്ടി തഹസിൽദാർ പി രാജൻ, റിട്ടയേർഡ് തഹസിൽദാർ എ ജെ കുരിയാക്കോസ്, റിട്ടയേർഡ് വില്ലേജ് ഓഫീസർ കെ എൻ മനോജ്, വില്ലേജ് ഓഫീസർമാരായ വി കെ റോസി, ടിവി ജോയ്സി, ഇ ഡി ഗിരി, റിട്ടയേർഡ് അസി. വില്ലേജ് ഓഫീസർ കെ എ വാസു, കെ കെ ഗണേഷ്, കെ ബി ഹരീഷ്, ലിജി ജേക്കബ്, കെ വി സക്കീന, ഹൈദരാലി എന്നിവർ സംസാരിച്ചു.

കെ എസ് അനിൽകുമാർ, എം ജി ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തി. ഇ കെ രഘുനാഥ് സ്വാഗതവും വില്ലേജ് ഓഫീസർ ജോഷി ചെറുവത്തൂർ നന്ദിയും പറഞ്ഞു.

Comments are closed.