ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിച്ച് , ചാവക്കാട് ചേറ്റുവ റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്ന് എം എൽ എ – കലക്ടർ ശനിയാഴ്ച്ച യോഗം വിളിച്ചു

ചാവക്കാട് : ചാവക്കാട് മുതൽ വില്യംസ് വരെയുള്ള നാഷണൽ ഹൈവേ 66 ൻ്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും എംഎൽഎ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ശനിയാഴ്ച കാലത്ത് 9 മണിക്ക് ജില്ലാ കളക്ടറുടെ ചേമ്പറിൽ യോഗം ചേരും.

നാഷണൽ ഹൈവേ അതോറിറ്റി, ചാവക്കാട് നഗരസഭ ചെയർമാൻ, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ജനപ്രതിനിധികൾ എന്നിവരുടെ യോഗമാണ് കലക്ടർ വിളിച്ചിട്ടുള്ളത്. നാഷണൽ ഹൈവേ അതോറിറ്റി റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് തയ്യാറാകാത്തതിനാൽ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് എംഎൽഎ കലക്ടറോട് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.