mehandi new

ഗുരുവായൂരില്‍ വാഹനം കുത്തിത്തുറന്ന് മോഷണം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ഗുരുവായൂര്‍ : ചോറൂണിനെത്തിയവരുടെ വാഹനത്തില്‍ നിന്നും  12 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. പാലക്കാട് തിരുനല്ലായി ഗാന്ധി നഗറില്‍ മണ്‍പാത്ര വ്യാപാരി കെ.ആര്‍. കൃഷ്ണന്റെ മകന്‍ ഗണേശന്റെ കുട്ടിയുടെ ചോറൂണിനെത്തിയ 25 പേരടങ്ങുന്ന സംഘത്തിന്റെ ഫോണുകളാണ് മോഷണം പോയത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് രണ്ട് വാഹനങ്ങളിലായി സംഘം ഗുരുവായൂരിലെത്തിയത്. കൗസ്തുഭം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്ത് ചോറൂണ് കഴിഞ്ഞ് 10 ഓടെ ക്ഷേത്രത്തില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വാഹനങ്ങളുടെ സൈഡ് ഡോര്‍ തിക്കിതുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. രണ്ട് വാഹനങ്ങളിലുമായി ബാഗിലാണ് ഫോണുകള്‍ സൂക്ഷിച്ചിരുന്നത്. ഫോണുകള്‍ ബാഗില്‍ വെക്കുന്നത് പരിസരത്ത് നിന്നിരുന്ന ഒരാള്‍ വീക്ഷിച്ചിരുന്നതായി ഗണേഷ് പറഞ്ഞു. മകന്റെ ചോറൂണിനായി കഴിഞ്ഞ ദിവസമാണ് ഗണേഷ് ദുബായില്‍ നിന്നെത്തിയത്. കൂട്ടത്തിലുണ്ടായിരുന്ന പഴയ നോക്കിയ ഫോണ്‍ മാത്രം മോഷ്ടാവ് കൊണ്ട് പോയില്ല. നഷ്ടപ്പെട്ട ഫോണുകള്‍ക്കെല്ലാം കൂടി ഒരു ലക്ഷം രൂപയോളം വില വരും. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.