ഗുരുവായൂര്‍ : നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന കവ്യാലാപന വിരുന്ന് ഹൃദ്യമായി. കവി മുരളി പുറനാട്ടുകരയായിരുന്നു അവതരണം. എഴുത്തച്ഛന്റെ കാലത്തെ കവിതകള്‍ മുതല്‍ അടുത്തിടെ രചിക്കപ്പെട്ട കവിതകളും കാവ്യ വിരുന്നില്‍ ഇടം കണ്ടു. തിരഞ്ഞെടുക്കപ്പെട്ട 25 ഓളം കവിതകളാണ് ആലപിച്ചത്. ഗുരുവായൂരിലെ സൗഹൃദക്കൂട്ടായ്മ സംഘടിപ്പിച്ച കാവ്യ വിരുന്നില്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.രതിയും കവിത അവതരിപ്പിച്ചു.  നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ ശാന്തകുമാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കവി മുകുന്ദന്‍ പൊറ്റയില്‍ ഗായത്രി, ഷിജു ഭാസ്‌ക്കര്‍, പ്രേമന്‍ ഗുരുവായൂര്‍, പി.എസ്.ജയന്‍,അനില്‍.കെ നായര്‍,  പ്രേമന്‍ നെന്മിനി, എ.എ.സതീശന്‍ എന്നിവര്‍ സംസാരിച്ചു. മലയാള കവിതയുടെ ഉറവതേടിയുള്ള യാത്ര എന്ന പേരിലായിരുന്നു പരിപാടി.