Header

ഗുരുവായൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു – നാളെ ഗുരുവായൂരിലും മണലൂരിലും ഹര്‍ത്താല്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

anadhan RSS activistഗുരുവായൂര്‍ : ഗുരുവായൂരില്‍ ആര്‍.എസ്.എസ്. പ്രവർത്തകന്‍ കൊല്ലപ്പെട്ടു. നെന്മിനി സ്വദേശി ആനന്ദനാണു വെട്ടേറ്റ്. നെന്മിനി എന്‍ എസ് എസ് കരയോഗം ഹാളിനു സമീപത്തു വെച്ചാണ് വെട്ടേറ്റത്. കാലിലും കഴുത്തിലുംവെട്ടേറ്റ ആനന്ദന്‍  സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഡി       വൈ എഫ്ഐ  പ്രവര്‍ത്തകന്‍ ഫാസിൽ വധക്കേസിലെ രണ്ടാം പ്രതിയാണ്  കൊല്ലപ്പെട്ട   ആനന്ദൻ.

ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആനന്ദനെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നെന്നാണ് സംഭവ സ്ഥലത്തെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അക്രമി സംഘം എത്തിയ മാരുതി സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടതായി കരുതുന്നു

സി പി എം പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു. നാളെ രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ബി ജെ പി ജില്ലാ കമ്മിറ്റി തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതായി പ്രചരിക്കുന്നുണ്ടെങ്കിലും ഗുരുവായൂരിലും മണലൂരിലും ഹര്‍ത്താല്‍ സ്ഥിരീകരിച്ചിട്ടുണ്ട് .

 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.