mehandi new

ഓണം ബക്രീദ് ആഘോഷിച്ചു

fairy tale

ചാവക്കാട് : ഫര്‍ക്ക കോ ഓപ്പറേറ്റീവ് റൂറല്‍ബാങ്കില്‍ എംപേ്‌ളായീസ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണം ബക്രീദ് ആഘോഷിച്ചു . എല്ലാ ബ്രാഞ്ചുകളിലേയും ജീവനക്കാര്‍ ഹെഡ് ഓഫീസില്‍ ഒത്തുകൂടി സൌഹൃദം പങ്കുവെച്ചു. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പൂക്കളം തീര്‍ത്ത് ഓണസദ്യയുമുണ്ടു.
ആഘോഷങ്ങളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ കെ സെയ്തുമുഹമ്മദ് നിര്‍വഹിച്ചു. എംപേ്‌ളായീസ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സി വി സുധീരന്‍ അധ്യക്ഷതവഹിച്ചു . ബാങ്ക് സെക്രട്ടറി വി ജെ വിന്നി മുഖ്യാതിഥിയായി. ഇ എഫ് ജോസഫ്, പി കെ ജോര്‍ജ്, എം ബി സുധീര്‍, ജെയ്‌സ ജോര്‍ജ്, ടി വിജയക്യഷ്ണന്‍, സൈനുല്‍ ആബ്ദീന്‍, സ്നേഹ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments are closed.