mehandi new

അലങ്കാര പക്ഷികളുടെ വില്പനയുടെ മറവിൽ കഞ്ചാവ് വില്പന – യുവാവ് അറസ്റ്റിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

IMG_20190420_175522ചാവക്കാട് : അലങ്കാര പക്ഷികളുടെയും വളര്‍ത്തു മൃഗങ്ങളുടെയും കച്ചവടത്തിന്റെ മറവില്‍ കഞ്ചാവു വില്‍പ്പന നടത്തിവന്ന യുവാവ് അറസ്റ്റിൽ.
ചാവക്കാട് മണത്തല മുല്ലത്തറയില്‍ അലങ്കാര വളര്‍ത്തു മൃഗങ്ങളുടെ കച്ചവടം നടത്തുന്ന കോഴിക്കോട് നല്ലളം മോഡോണ്‍ ബസാറില്‍ മമ്മത്ത് വീട്ടില്‍ മുഹമ്മദ് അല്‍ത്താഫാ(18)നെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്. ബ്ലാങ്ങാട് നിന്നും വില്പനക്ക് കൊണ്ടുവന്ന 110 ഗ്രാം കഞ്ചാവ് സഹിതമാണ് ഇയാൾ പിടിയിലായത്.
ചാവക്കാട് സി.ഐ സജീവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.
മേഖലയിലെ വിവിധ സ്‌കൂളുകളിലേയും കോളജുകളിലേയും വിദ്യാര്‍ഥികള്‍ക്കാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. കടയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് ബ്ലാങ്ങാട് ബീച്ചിലെത്തി കൈമാറുകയാണ് പതിവ്. കൂടാതെ കടയില്‍ വെച്ചും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നു. ചാവക്കാട് എസ്.ഐ ശശീന്ദ്രന്‍ മേലയില്‍, സി.പി.ഒമാരായ ആഷിഷ്, അബ്ദുല്‍ റഷീദ്, നസല്‍, മിഥുന്‍, ശരത്ത് എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.