ജൂൺ 7 ന് ഗുരുവായൂരിൽ ശുചിത്വ ഹർത്താൽ – ഹോട്ടലുകൾ മൂന്നു മണിക്കൂർ അടച്ചിടും


ഗുരുവായൂർ : മഴക്കാല പൂർവ്വ പ്രതിരോധ ശുചീകരണ പ്രവത്തനങ്ങളുടെ ഭാഗമായി ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ജൂൺ 7 ന് ചൊവ്വാഴ്ച ഉച്ചക്ക് 3 മണി മുതൽ 6 മണി വരെ ഗുരുവായൂർ നഗരസഭാ പ്രദേശത്തെ ഹോട്ടലുകൾ അടച്ചിട്ടു പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്ന് വേണ്ടി “ശുചിത്വ ഹർത്താൽ ” ആചരിക്കുവാൻ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് യോഗം തീരുമാനിച്ചു.
ഗുരുവായൂർ നഗരസഭാ പരിധിയിലെ കെ.എച്ച്.ആർ.എ അംഗമായിട്ടുള്ള എല്ലാ ഭക്ഷണ വിതരണ സ്ഥാപനങ്ങളും ജൂൺ 7 ന് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3 മണി മുതൽ 6 മണി വരെ അടച്ചിട്ട് കൊണ്ട് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവും.
പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ സെക്രട്ടറി സി എ ലോക് നാഥ്, എൻ കെ രാമകൃഷ്ണൻ, സി ബിജുലാൽ, ജി കെ പ്രകാശ്, ടി കെ ഫാറൂഖ്, സുരേഷ് കുറുപ്പ് എന്നിവർ സംസാരിച്ചു.

Comments are closed.