കോട്ടപ്പടി സെന്റ് ലാസ്സേഴ്സ് ദേവാലയത്തിൽ സന്യസ്ഥ സംഗമവും തിരുപ്പട്ട സ്വീകരണ ചടങ്ങും നടന്നു
കോട്ടപ്പടി : സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ ഇന്ന് രാവിലെ ഇടവകയിലെ സന്യസ്ഥരുടെ സംഗമവും ഉച്ചകഴിഞ്ഞ് ഇടകയിലെ മൂന്നുപേരുടെ തിരുപ്പട്ട സ്വീകരണ ചടങ്ങും നടന്നു. പനക്കൽ ബേബി ഗ്രേസി ദമ്പതികളുടെ മകൻ ഷെബിൻ, ചൊവ്വല്ലൂർ യോഹന്നാൻ റീന ദമ്പതികളുടെ മകൻ ജെയ്സൺ, ചിറയത്ത് വിൻസന്റ് ബീന ദമ്പതികളുടെ മകൻ വിബിന്റോ എന്നിവരാണ് മാർ. ആൻഡ്രൂസ് താഴത്ത് പിതാവിന്റെ കൈവെപ്പ് ശുശ്രൂഷ വഴി തിരുപ്പട്ടം സ്വീകരിച്ചത്.
ചടങ്ങിനോടനുബന്ധിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മാർ. ആൻഡ്രൂസ് താഴത്ത് പിതാവിനെ കോട്ടപ്പടി സെന്ററിൽ നിന്നും ദേവാലയത്തിലേക്ക് ആനയിച്ചു. ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ വികാരി.റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ, അസി.വികാരി എഡ്വിൻ ഐനിക്കൽ, മാതൃവേദി അംഗങ്ങൾ ട്രസ്റ്റിമാർ,വിവിധ കമ്മിറ്റി കൺവീനർമാർ, ഇടവക അംഗങ്ങൾ, എന്നിവർ ചേർന്ന് പിതാവിനെ സ്വീകരിച്ചു.
തിരുപ്പട്ടം സ്വീകരിച്ച മൂവരും ഒരുമിച്ച് പ്രഥമ ദിവ്യബലി അർപ്പിച്ചു. ദേവാലയ ഓഡിറ്റോറിയത്തിൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു. 5 ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നവ വൈദികർക്ക് സ്വീകരണവും തുടർന്ന് ശിവജി ഗുരുവായൂർ അവതരിപ്പിക്കുന്ന മത്തായിയുടെ മരണം എന്ന നാടകവും ഉണ്ടായിരിക്കും.
ട്രസ്റ്റിമാരായ ബാബു വി കെ, പോളി കെ പി, സെബി താണിക്കൽ, ഡേവിസ് സി കെ, വിവിധ കമ്മിറ്റി കൺവീനർമാർ, പി. ആർ.ഒ. ജോബ് സി. ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.
Comments are closed.