mehandi banner desktop

സപര്യ ഗ്രാമീണ ഗ്രന്ഥശാല പുസ്തക ചർച്ച  സംഘടിപ്പിച്ചു

fairy tale

പുന്നയൂർക്കുളം : സപര്യ ഗ്രാമീണ ഗ്രന്ഥശാല പുന്നയൂർക്കുളത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുന്നയൂർക്കുളം സൈനുദ്ദീന്റെ ക്രിമിനൽ താമസിച്ചിരുന്ന വീട് എന്ന കഥാസമാഹാരത്തിന്റെ ചർച്ച  സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസൻ തളികശേരി  അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും സിനിമ നിരൂപകനുമായ എംസി രാജനാരായണൻ പുസ്തക പരിചയം നടത്തി. 23 കഥകൾ അടങ്ങിയതാണ് പുസ്തകം.

planet fashion

വി ശംസുദ്ധീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പുന്നയൂർക്കുളം സാഹിത്യ സമിതി പ്രസിഡണ്ട് അറക്കൽ ഉമ്മർ, ചാവക്കാട് ബ്ലോക്ക്‌ മെമ്പർ അബൂബക്കർ കുന്നംകാട്ടയിൽ,    എഴുത്തുകാരായ സഫിയ തിരുനാവയ, അബ്ദുൽ പുന്നയൂർക്കുളം, ശബീദ പരൂർ, അയിരൂർ സുബ്രഹ്മണ്യൻ,  സപര്യ ഗ്രാമീണ ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.  പുന്നയൂർക്കുളം സൈനുദ്ദീൻ മറുമൊഴിയും ആരിഫ കമറുദ്ദീൻ നന്ദിയും പറഞ്ഞു.

Comments are closed.