ശാസ്ത്രോത്സവം – കിരീടമണിഞ്ഞ് മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്‌കൂൾ
തൊഴിയൂർ : രണ്ടു ദിവസമായി തൊഴിയൂർ സെന്റ് ജോർജ് സ്കൂളിൽ നടന്നുവന്ന ചാവക്കാട് വിദ്യാഭ്യാസ സബ്ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. കൊച്ചു ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തലുകളുടെയും നിർമിതികളുടെയും മികവുകൾ പ്രദർശിപ്പിച്ച ശാസ്ത്രോത്സവത്തിൽ 916 പോയിന്റ്റുകൾ നേടി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ കിരീടം സ്വന്തമാക്കി. ചിറ്റാട്ടുകാര സെന്റ് സെബാസ്ട്യൻ എച്ച് എസ് 456 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തെത്തി. 436 പോയിന്റ്റുകൾ നേടി ബ്രഹ്മകുളം സെന്റ് തെരെസാസ് ഗേൾസ് എച്ച് എസ് മൂന്നാം സ്ഥാനത്തെത്തി.
സമാപന സമ്മേളനോദ്‌ഘാടനവും സമ്മാനദാനവും ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വടക്കേകാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് എൻ എം കെ നബീൽ മുഖ്യാഥിതിയായി പങ്കെടുത്തു. സെന്റ് ജോർജ് സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് പി എസ് പ്രീതി സ്വാഗതവും പി ടി എ പ്രസിഡന്റ് സി എം അഷറഫ് നന്ദിയും പറഞ്ഞു.
Comments are closed.