mehandi new

Say no to drugs – ഫുട്ബോൾ ലഹരിയിൽ നഗരം കീഴടക്കി വിദ്യാർത്ഥികൾ

fairy tale

ചാവക്കാട് : ചാവക്കാട് നഗരം കീഴടക്കി മണത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ. ചാവക്കാട് ജനമൈത്രി പോലീസിന്റെയും മെഹന്ദി വെഡിങ് മാളിന്റെയും സഹകരണത്തോടെ മണത്തല സ്കൂൾ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രോഗ്രാം ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

തുടർന്ന് ചാവക്കാട് നഗരത്തിൽ നടന്ന ലഹരിവിരുദ്ധ റാലി നഗരം കീഴടക്കി. മണത്തല സ്കൂളിൽ നിന്നും ആരംഭിച്ച റാലിയിൽ ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പതാകയേന്തിയും ജെഴ്സി അണിഞ്ഞും നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. താളമേളങ്ങളും ആർപ്പ് വിളികളുമായി ചാവക്കാട് നഗരം ചുറ്റി റാലി മണത്തല സ്കൂളിൽ സമാപിച്ചു

മണത്തല ഹയർസെക്കണ്ടറി സ്കൂൾ അങ്കണത്തിൽ ഷൂട്ട് ഔട്ട് മത്സരവും, സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ രണ്ടുകോടി ഗോൾ ചലഞ്ചും ഉണ്ടാകും.
നവംബർ 14 മുതൽ ജനുവരി 26വരെ നടത്തുന്ന ‘ലഹരിമുക്ത കേരളം’ രണ്ടാം ഘട്ട കാമ്പയിന്റെ ഭാഗമായാണ് മയക്കു മരുന്നിനെതിരെ സർക്കാർ ഗോൾ ചലഞ്ച് സംഘടിപ്പിക്കുന്നത്. ലോകകപ്പ് ഫുട്‌ബാൾ ആവേശവുമായി ബന്ധപ്പെട്ടു നടത്തുന്ന ചലഞ്ചിൽ രണ്ടു കോടി ഗോൾ ആണ് ലക്ഷ്യമിടുന്നത്.
നോ ടു ഡ്രഗ്സ് എന്ന പ്രചാരണ ബോർഡുകളും ചിത്രങ്ങളുമായി ഗോൾ പോസ്റ്റ് തയ്യാർ.

Royal footwear

Comments are closed.