Header

സ്‌കൂള്‍ വിദ്യാര്‍ഥിയെ കാറിലെത്തിയ സംഘം ആക്രമിച്ചു

gunda attack against studentഗുരുവായൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിയെ കാറിലെത്തിയ സംഘം ആക്രമിച്ചു. ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ യദുകൃഷ്ണനെയാണ് (17) ആക്രമിച്ചത്. താമരയൂര്‍ ഇ.എം.എസ് റോഡില്‍ നന്ദനത്തില്‍ ഗോകുല്‍ദാസിന്റെ മകനാണ്. പരിക്കേറ്റ യദുകൃഷ്ണന്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട സമയത്ത് സ്‌കൂളിന് മുന്നില്‍ തന്നെയാണ് ആക്രമണമുണ്ടായത്.

Comments are closed.