ഗുരുവായൂര്‍ : നഗരത്തിലെ കാനകളില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നത് പതിവാകുന്നു. ചൊവ്വല്ലൂര്‍പ്പടി തിരിവില്‍ കാനയില്‍ വ്യാപകമായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയതിനാല്‍ പരിസരവാസികള്‍ ദുരിതത്തിലായി. വാഹനത്തില്‍ കൊണ്ടുവരുന്ന സെപ്റ്റിക് ടാങ്ക് മാലിന്യം രാത്രിയിലാണ് കാനയിലേക്കൊഴുക്കുന്നത്. ഇത് മൂലം പരിസരത്ത് ദുര്‍ഗന്ധം വമിക്കുന്നുണ്ട്.  കഴിഞ്ഞ ദിവസങ്ങളിലായി മാണിക്യത്തുപടി, ഇരിങ്ങപ്പുറം മേഖലകളിലും വ്യാപകമായി കാനകളിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയിരുന്നു. മഴ ശക്തി പ്രാപിച്ചതോടെ കാനകള്‍ നിറഞ്ഞ് മാലിന്യം മറ്റു ജല സ്‌ത്രോതസ്സുകളിലേക്കും പരക്കുന്നുണ്ട്. പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.