നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ സയൻസ് & കൊമേഴ്‌സ് അക്കാദമി ഉദ്ഘാടനവും പുരസ്കാര വിതരണവും സംഘടിപ്പിച്ചു

ഒരുമനയൂർ : നാഷണൽ ഹുദ സെൻട്രൽ സ്കൂളിന്റെ സയൻസ് ആൻഡ് കൊമേഴ്‌സ് അക്കാദമിയുടെ ഉദ്ഘാടനവും പുരസ്കാര വിതരണ ചടങ്ങും സംഘടിപ്പിച്ചു. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു.

ബ്രില്യൻസ് എൻട്രൻസ് അക്കാദമിയിലെ സീനിയർ ഫിസിക്സ് ഫാക്കൽറ്റി കെ.പി. മുഹമ്മദ് ഇഖ്ബാൽ, മാത്തമാറ്റിക്സ് ഫാക്കൽറ്റി അബ്ദുൽ റൗഫ് എന്നിവർ കരിയർ ഓറിയന്റേഷൻ ക്ലാസ് നടത്തി. വിദ്യാർത്ഥികൾക്ക് ഉയർന്ന പഠന സാധ്യതകളും മത്സര പരീക്ഷകളുടെ പ്രാധാന്യവും അവർ വിശദീകരിച്ചു.
പരിപാടിയിൽ സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അറബിക് പരീക്ഷ എഴുതിയ 65 വിദ്യാർത്ഥികളിൽ 32 പേർ 100/100 മാർക്ക് നേടിയത് ശ്രദ്ധേയമായി. ഇതിന് പ്രധാന പങ്ക് വഹിച്ച അബ്ദുസ്സലാം (ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റ്, അറബിക്) നെ സ്കൂൾ മാനേജ്മെന്റ് ആദരിച്ചു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ ബാബു നസീർ, പി. ടി. സി ചെയർമാൻ ഷാജി സൈദ് മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ സി. സന്ധ്യ, അബ്ദുൽസലാം എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ പി.എ. ബഷീർ സ്വാഗതവും എം. കെ.സുമയ്യ നന്ദിയും രേഖപ്പെടുത്തി.

Comments are closed.