mehandi banner desktop

എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അബ്ദുൾ നാസർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

fairy tale

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അബ്ദുൾ നാസർ വരണാധികാരി ടി.ആർ സംഗീത് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി ടി.എം അക്ബർ, സെക്രട്ടറിയേറ്റംഗങ്ങളായ അഷ്റഫ് വടക്കൂട്ട്, എം. ഫാറൂക്ക്, മണ്ഡലം പ്രസിഡന്റ് കെ.എച്ച് ഷാജഹാൻ, മണ്ഡലം ഓർഗനൈസിങ് സെകട്ടറി ഷഫീദ് ബ്ലാങ്ങാട്, സക്കരിയ പൂക്കാട്ടിൽ, യഹിയ മന്ദലാംകുന്ന്, എസ്.ഡി. ടി.യു ജില്ല പ്രസിഡന്റ് സിദ്ധിക്കുൽ അക്ബർ, ഗുരുവായൂർ മണ്ഡലം തെരഞ്ഞടുപ്പ് കമ്മിറ്റി കൺവീനർ ഷാഫി കടപ്പുറം എന്നിവർ അനുഗമിച്ചു. എസ്.ഡി.പി.ഐ പാർട്ടി ഓഫീസ് പരിസരത്തുനിന്ന് പ്രകടനമായാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി താലൂക്ക് ഓഫീസിൽ എത്തിയത്.

planet fashion

Comments are closed.