എസ് ഡി പി ഐ ചാവക്കാട് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

ചാവക്കാട് : എസ് ഡി പി ഐ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വരും തലമുറക്കായി ലഹരിക്കെതിരെ കൈ കോർക്കാം എന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി
ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
മണത്തലയിൽ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി ചാവക്കാട് ബസ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന ലഹരി വിരുദ്ധസദസ്സ് ജില്ലാ കമ്മറ്റി ട്രഷറർ ടി എം അക്ബർ എടക്കഴിയ്യൂർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് നാസർ പരൂർ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സന്ദേശം നൽകി.
ചാവക്കാട് മുനിസിപ്പൽ കമ്മറ്റി സെക്രട്ടറി അൻസിൽ പുന്ന, നജീബ് എന്നിവർ സംസാരിച്ചു.

Comments are closed.